സാനിയയുടെ ബേബിഷവര്‍ ആഘോഷം, ഭര്‍ത്താവിനും സഹോദരിക്കുമൊപ്പം ഉല്ലസിച്ച് സാനിയ

ഒരു കുട്ടിയില്‍ നിന്ന് ഒരു പെണ്ണ്, അമ്മയായി വളര്‍ന്നതിന്റെ ആഘോഷമാണ് ബേബിഷവര്‍ ആഘോഷം. ഇപ്പോഴിതാ സാനിയ മിര്‍സയുടെ ഊഴം എത്തിയിരിക്കുന്നു.
ഗര്‍ഭകാലത്തിലെ സന്തോഷ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ടെന്നീസ് റാണി സാനിയ മിര്‍സ.
അമ്മയാകാന്‍ പോകുന്നതിന്റെ എക്‌സൈന്റ്‌മെന്റൊക്കെ സുന്ദരമായ ചിത്രങ്ങളിലൂടെയാണ് സാനിയ ആരാധകരെ അറിയിക്കുന്നത്.
ഗര്‍ഭകാലത്തും ടെന്നീസിനോടുള്ള പ്രണയം കൈവിടാന്‍ കഴിയാത്ത സാനിയ, സഹോദരി അനയ്‌ക്കൊപ്പം ടെന്നീസ് കളിക്കുന്നതിന്റെ ദൃശ്യങ്ങളും കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ഭര്‍ത്താവ് ശുഐബ് മാലിക്കിനൊപ്പം ബേബിഷവര്‍ ആഘോഷിക്കുന്ന സാനിയയുടെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.





ഭര്‍ത്താവിനും സഹോദരിക്കുമൊപ്പം തമാശയാസ്വദിച്ച് സ്വയം മറന്നു ചിരിക്കുന്ന സാനിയയുടെ സന്തോഷചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം.
https://www.facebook.com/Malayalivartha



























