ഞാനിതെങ്ങനെ സഹിക്കും, അമ്മയുടേയും അച്ഛന്റേയും കല്ല്യാണദിവസം അവരിത്രേം ഫോട്ടോ എടുത്തിട്ട്...അതില്‍ ഞാന്‍ ഇണ്ടാ...ഞാന്‍ ഇണ്ടാ' അമ്മയുടേയും അച്ഛന്റേയും കല്യാണ ആല്‍ബം കണ്ട് പൊട്ടിക്കരയുന്ന കുരുന്ന്

'എത്ര പേരാ കല്യാണത്തിന് വന്നത്. 'ഞാന്ണ്ടാ...ഞാന്ണ്ടാ ഇതിനകത്ത് എനിക്കിപ്പോ അറിയണം. അമ്മയുടേയും അച്ഛന്റേയും കല്യാണ ആല്‍ബത്തില്‍ തന്നെ കാണാത്തതില്‍ നെഞ്ചു പൊട്ടിക്കരയുന്ന കുരുന്നിന്റെ വിഡിയോ കൗതുകമാകുന്നു. അതുവരെ കണ്ട ഫോട്ടോയിലൊന്നും തന്നെ കാണാത്ത സങ്കടം സഹിക്കാന്‍ വയ്യാതിരിക്കുമ്പോഴാണ് ദേണ്ടെ അമ്മയിരുന്ന് പാല്‍ കുടിക്കുന്നു. ഈ കൊടുംചതി കണ്ടിട്ട് എങ്ങനെ ചോദിക്കാതിരിക്കും? 'കണ്ടോ അമ്മ വീട്ടിലിരുന്ന് പാല് കുടിക്ക്ണ കണ്ടാ'. ആല്‍ബത്തിന്റെ പേജുകള്‍ മറിച്ച് എണ്ണി എണ്ണി അച്ഛനോട് ചോദിക്കുകയാണാ കുരുന്ന്.
'എനിക്കിപ്പോ അറിയണം, ഈ ആല്‍ബത്തില്‍ ഞാന്ണ്ടാ'; അച്ഛന്റേയും അമ്മയുടേയും കല്യാണത്തിനെത്താന്‍ കഴിയാത്ത കുറുമ്പന്റെ രോദനം സോഷ്യല്‍ മീഡിയ കീഴടക്കിക്കഴിഞ്ഞു.
എനിക്കിപ്പോ അറിയണം, ഇത്രേം ആള്‍ക്കാരുണ്ട് ഇതിനകത്ത്, ഞാനെവിടെ...' അച്ഛന്റേയും അമ്മയുടേയും വിവാഹ ഫോട്ടോ കണ്ട് കണ്ണീരൊഴുക്കുകയാണ് ഒരു കുറുമ്പന്‍. നാടും വീടും ഒരുമിച്ചെത്തിയ കല്യാണമേളത്തില്‍ താനെവിടെ എന്ന ചോദ്യം ന്യായം. പക്ഷേ അതിന് അച്ഛന്‍ രസകരമായി മറുപടി നല്‍കുന്നതും കേള്‍ക്കാം.
'നിന്നെ ഞാന്‍ കല്യാണം വിളിച്ചതല്ലേ? നീ അമ്മാമ്മയോടൊപ്പം ബീച്ചില്‍ പോയതെന്തിനാ... അതു കൊണ്ടല്ലേ നിനക്ക് കല്യാണത്തിന് വരാന്‍ പറ്റാഞ്ഞത്.' നിഷ്‌ക്കളങ്കമായ ആ കരച്ചിലിനെ അടക്കാന്‍ ആ മറുപടിയും മതിയാകുമായിരുന്നില്ല. ഞാന്‍ പോകണ്ടാന്നു പറഞ്ഞതാ എന്നൊക്കെ കരച്ചിലിനിടയില്‍ കക്ഷി പറയുന്നുമുണ്ട്.
'കണ്ടോ അച്ഛനും അമ്മയും ഒരുമിച്ച് വീട്ടിലിരുന്ന് പാല് കുടിക്ക്ണ കണ്ടാ...ഈ മാമനും വന്ന് എല്ലാരും വന്ന്, ഞാന്‍ മാത്രം ഇല്ല....' പരാതിയും പിരിഭവവും ഒളിപ്പിച്ച നിഷ്‌ക്കളങ്കമായ ആ ചോദ്യത്തിന് സ്‌റ്റോപ്പില്ല. അച്ഛന്റേയും അമ്മയുടേയും വിവാഹത്തിന് പങ്കെടുക്കാന്‍ ആകാഞ്ഞതിന്റെ പരിഭവം പറയുന്ന കുറുമ്പന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചിരിപടര്‍ത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ പാറിക്കളിക്കുന്ന വിഡിയോ വൈറലോട് വൈറലാകുകയാണ്.
https://www.facebook.com/Malayalivartha



























