തലയില്‍ കുടുങ്ങിയ പ്ലാസ്റ്റിക്ക് ജാറുമായി കരടിക്കുഞ്ഞ് നടന്നത് മൂന്നു ദിവസം!

തല പ്ലാസ്റ്റിക്ക് ജാറിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ കരടിക്ക് മൂന്നു ദിവസത്തിനു ശേഷം ആശ്വാസം.
അമേരിക്കയിലെ മേരിലാന്‍ഡിലാണ് സംഭവം.
നാല്‍പ്പത്തിയഞ്ച് കിലോ ഭാരം ഉണ്ടായിരുന്ന ഈ കരടിയുടെ തലയില്‍ നിന്നും ജാര്‍ നീക്കിയത് വനം വകുപ്പ് ഉദ്യോഗസ്ഥരാണ്.
കരടിയുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ടവരാണ് സംഭവം അധികൃതരെ അറിയിച്ചത്.
പിന്നീട് ഏറെ സമയത്തെ പരിശ്രമത്തിനു ശേഷം കരടിയുടെ തലയില്‍ നിന്നും പ്ലാസ്റ്റിക്ക് ജാര്‍ നീക്കം ചെയ്യുകയായിരുന്നു.
മുന്നു ദിവസമായി ആഹാരം കഴിക്കാനോ വെള്ളം കുടിക്കാനോ നിവൃത്തിയില്ലാതെ അവശ നിലയിലായിരുന്നു കരടിക്കുഞ്ഞ്.
തലയില്‍ ജാര്‍ കുടുങ്ങിയ നിലയിലുള്ള കരടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് മേരിലാന്‍ഡ് ഡിപ്പാര്ട്ട്‌മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്‌സസ് വകുപ്പ് അധികൃതരാണ്.

https://www.facebook.com/Malayalivartha



























