വിവാഹിതയാവാന്‍ വീട്ടുകാര്‍ നിരന്തരം നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവതി വിവാഹിതയായി...വരന്‍...?

വിവാഹം ചെയ്യുവാന്‍ മാതാപിതാക്കളും ബന്ധുക്കളും നിര്‍ബന്ധിക്കുമ്പോള്‍ അവരുടെ വാക്ക് കേള്‍ക്കാതെ ഒഴിഞ്ഞുമാറി നടക്കുന്ന യുവതീ യുവാക്കള്‍ സമൂഹത്തില്‍ ധാരാളമുണ്ട്. എന്നാല്‍ വിവാഹം ചെയ്യുവാനുള്ള മാതാപിതാക്കളുടെ നിര്‍ബന്ധം സഹിക്കവയ്യാതെ ഒരു യുവതി സ്വയം വിവാഹിതയായ സംഭവമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഇത്തരമൊരു പ്രവൃത്തിയിലൂടെ ഏവരെയും അമ്പരപ്പിച്ചത് ഉഗാണ്ട സ്വദേശിനിയായ ലുലു ജെമൈമ എന്ന 32-കാരിയാണ്. അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ വസ്ത്രമണിഞ്ഞെത്തിയ ലുലു ചടങ്ങിന് എത്തിയവരോട് സംസാരിച്ചതിനു ശേഷം താലി സ്വയം അണിയുകയായിരുന്നു. വിവാഹത്തിന് ലുലുവിന്റെ മാതാപിതാക്കള്‍ പങ്കെടുത്തില്ല.
വര്‍ഷങ്ങളായി വിവാഹിതയാകുവാന്‍ മാതാപിതാക്കള്‍ എന്നെ നിര്‍ബന്ധിക്കുകയാണ് . എന്നാല്‍ സ്വയം വിവാഹിതയാകുവാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു സുഹൃത്ത് സമ്മാനിച്ച വസ്ത്രമാണ് ലുലു ധരിച്ചത്. മാത്രമല്ല സഹോദരന്മാരാണ് വിവാഹവേദിയില്‍ വധുവിന് മുറിക്കുവാനുള്ള കേക്ക് പാകം ചെയ്ത് കൊണ്ടുവന്നത്.
സ്വയം വിവാഹിതയായ ലുലു ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനിച്ച അമ്പരപ്പ് ചില്ലറയൊന്നുമായിരുന്നില്ല. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് ലുലു.
https://www.facebook.com/Malayalivartha



























