തലവേദനയ്ക്ക് ചികിത്സ തേടി എത്തിയ ആളുടെ തലയില്‍ തറച്ചിരിക്കുന്ന നിലയില്‍ ആണി കണ്ടെത്തി

ചൈനയില്‍, കടുത്ത തലവേദനയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ തലയില്‍ കണ്ടെത്തിയത് നാല്‍പ്പത്തിയെട്ട് മില്ലി മീറ്റര്‍ നീളമുള്ള ആണി.
ചൈനയിലെ ചോംഗ്യാംഗ് കൗണ്ടി പീപ്പിള്‍സ് ആശുപത്രിയിലാണ് ഏറെ അസാധാരണമായ സംഭവം അരങ്ങേറിയത്.
ചികിത്സ തേടി ആശുപത്രിയിലെത്തിയ ഈ നാല്‍പ്പത്തി മൂന്നുകാരന്‍ ഒരു സിമന്റ് ഫാക്ടറിയിലാണ് ജോലി ചെയ്യുന്നത്.
എന്നാല്‍ എപ്രകാരമാണ് ഈ ആണി തലയില്‍ തറച്ചു കയറിയതെന്ന് അദ്ദേഹത്തിന് അറിയില്ല.
ആദ്യം തലവേദന തോന്നിയപ്പോള്‍ അത് അവഗണിച്ച അദ്ദേഹം വേദന കലശലായപ്പോള്‍ ആശുപത്രിയില്‍ പോകുവാന്‍ തീരുമാനിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ തലയില്‍ നിന്നും ആണി നീക്കം ചെയ്യുവാന്‍ കൂടുതല്‍ ചികിത്സ നടന്നുവരികയാണ്.
https://www.facebook.com/Malayalivartha



























