അമ്മയുടെ ഗര്‍ഭപാത്രം സ്വീകരിച്ച മകള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു

ഗാലക്‌സി കെയര്‍ ഹോസ്പിറ്റലിലെ ഡോ. ശൈലേഷ് പുന്തംബേക്കറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയില്‍ ചരിത്രനേട്ടം കൈവരിച്ചു.
താന്‍ ജനിച്ച ഗര്‍ഭപാത്രത്തില്‍ നിന്നു കുഞ്ഞിനു ജന്മം നല്‍കിയ മീനാക്ഷി (27) ആണ് ഇത്തരത്തില്‍ ഇന്ത്യയില്‍ ആദ്യമായി അമ്മയാകുന്നയാളായി. ഏഷ്യയിലും ആദ്യത്തേതാണിത്. ലോകത്തില്‍ പന്ത്രണ്ടാമത്തേതും.
ഗര്‍ഭപാത്രത്തിനു തകരാറുള്ളതിനാല്‍ കുഞ്ഞുണ്ടാവില്ലെന്നു കണ്ടാണ് അമ്മയുടെ ഗര്‍ഭപാത്രം മീനാക്ഷി സ്വീകരിച്ചത്. മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി 17 മാസം കഴിഞ്ഞാണ് കുഞ്ഞുണ്ടായത്. 31 ആഴ്ചയും 5 ദിവസവും പിന്നിട്ടപ്പോള്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു.
ഇതിനു മുന്‍പ് സ്വീഡനില്‍ ഒന്‍പതും യുഎസില്‍ രണ്ടും കുട്ടികളാണ് ഇങ്ങനെയുണ്ടായിട്ടുള്ളത്. ലാപ്പറോസ്‌കോപ്പിക് കാന്‍സര്‍ ശസ്ത്രക്രിയയില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ള ഡോ. ശൈലേഷ് ലാപ്പറോസ്‌കോപ്പിക് പെല്‍വിക് സര്‍ജറിയിലും ഗൈനക്കോളജിക്കല്‍ കാന്‍സര്‍ സര്‍ജറിയിലും ലോകമാകെ അറിയപ്പെടുന്ന വിദഗ്ധനാണ്.
കാന്‍സര്‍ ബാധിച്ച ഗര്‍ഭാശയം നീക്കുന്നതിനുള്ള അദ്ദേഹത്തിന്റെ രീതി 'പുണെ ടെക്‌നിക്ക്' എന്നാണ് ലോകമാകെ അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha



























