പ്രവാസിയായ അച്ഛന്‍ മകള്‍ക്ക് നല്‍കിയ സര്‍പ്രൈസ്! മനസ്സും കണ്ണും നിറഞ്ഞ്പോകും!

പ്രവാസിയായ അച്ഛന്‍ മകള്‍ക്കു കൊടുക്കുന്ന സര്‍പ്രൈസിന്റെ വിഡിയോ നവമാധ്യമങ്ങളില്‍ വൈറലാണ്.
പോസ്റ്റ് ചെയ്ത് മൂന്നു ദിവസങ്ങള്‍ക്കിപ്പുറവും യുട്യൂബ് ട്രെന്‍ഡിങ്ങ് ലിസ്റ്റിലുള്ള വിഡിയോക്ക് ലൈക്കേറിക്കൊണ്ട് ഇരിക്കുകയാണ്.
ആ ഊഷ്മള രംഗങ്ങള്‍ പ്രവാസികളുടെ മാത്രമല്ല, കണ്ട എല്ലാവരുടേയും കണ്ണു നനച്ചിട്ടുണ്ടാകണം.
വിദേശത്തുനിന്നും അച്ഛനെത്തിയത് മകള്‍ അറിഞ്ഞിരുന്നില്ല. സ്‌കൂള്‍ വിട്ടുവരുന്ന മകള്‍ക്ക് സര്‍പ്രൈസ് നല്‍കാനാണ് അദ്ദേഹം മുറ്റത്ത് കാത്തുനിന്നത്.
അപ്രതീക്ഷിതമായി അച്ഛനെ കണ്ട സന്തോഷത്തില്‍ മകള്‍ ഒരുനിമിഷം നിന്നുപോകുന്നുണ്ടെങ്കിലും പിന്നീട് ഓടി വന്ന് കെട്ടിപ്പിടിക്കുകയാണ്. കൂട്ടത്തിലാദ്യം ഓടിയെത്തിയ മകളെ അച്ഛന്‍ എടുത്തുയര്‍ത്തുന്നുമുണ്ട്.
യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ഈ വീഡിയോ ഇപ്പോള്‍. ഇതിനു താഴെ വന്നിട്ടുള്ള കമന്റുകളില്‍ ഭൂരിഭാഗവും പ്രവാസികളുടേതാണ്.
വിഡിയോ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞുപോയെന്നും മക്കളെ ഓര്‍മ്മ വന്നെന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























