'മൂസക്കായി' എന്ന വിനോദ് കോവൂര്‍ വിവാഹ വാര്‍ഷികദിനത്തില്‍ പിന്നേം കല്ല്യാണം കഴിച്ചു!
മലയാള സിനിമാസീരിയല്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവര്‍ ആണ് സുരഭി ലക്ഷ്മിയും വിനോദ് കോവൂരും.
സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന എം.80 മൂസ എന്ന പരമ്പരയാണ് ഈ ജോഡികളെ ഹിറ്റ് ആക്കി മാറ്റിയത്.
ഇപ്പോള്‍ എം.80-യിലെ പാത്തുവിന്റെ മൂസാക്ക വീണ്ടും വിവാഹിതനായ വിവരം അറിയിച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി.
സ്വന്തം ഭാര്യയെ തന്നെയാണ് അവരുടെ 18-ാം വിവാഹ വാര്‍ഷികദിനത്തില്‍ വിനോദ് വീണ്ടും വിവാഹം ചെയ്തിരിക്കുന്നത്.
ഗുരുവായൂരില്‍ വച്ച് താലി കെട്ടണമെന്ന അതിയായ മോഹം കൊണ്ടാണ് ഇരുവരും വീണ്ടും വിവാഹിതരായതെന്നും സുരഭി പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
സുരഭിയുടെ കുറിപ്പ്
പ്രിയ സുഹൃത്ത് വിനോദ് കോവൂര്‍ ( ഞമ്മളെ സ്വന്തം മൂസക്കായി ) സ്വന്തം ഭാര്യ ദേവൂനെ 18 വര്‍ഷം തികയുന്ന ഈ വിവാഹ വാര്‍ഷിക ദിനത്തില്‍ പിന്നേം കല്ല്യാണം കഴിച്ചു. ഏറെ നാളായി രണ്ടാളും മനസില്‍ സൂക്ഷിച്ച ആഗ്രഹമായിരുന്നു ഗുരുവായൂരില്‍ നിന്നും താലികെട്ടുക എന്നത്. ഇന്ന് അത് നടുന്നു. ദേവുന്റെ പിറന്നാള്‍ കൂടിയാണ് ഇന്ന്. ഇത് ദേവൂനുള്ള പിറന്നാള്‍ സമ്മാനം ആണെന്നാണ് വിനോദേട്ടന് പറയുന്നത്. മൂസക്കായി പോയി വേറാരെയും കെട്ടാത്തത് ഞമ്മളെ ഭാഗ്യം വല്ലാത്ത പഹയന് തന്നെ.
https://www.facebook.com/Malayalivartha