ലോകത്തിലെ ഏറ്റവും വലിയ ഗുഹ ചൈനയില്‍ കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലിയ ഗുഹകളിലൊന്ന് ചൈനയില്‍ കണ്ടെത്തി. ചൈനയുടെയും ബ്രിട്ടന്റെയും പര്യവേഷക സംഘമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
വെള്ളാരം കല്ലുകളും പവിഴപ്പുറ്റുകളും നിറയുന്ന അത്ഭുത വിസ്മയങ്ങള്‍ ഒളിച്ചിരിക്കുന്ന ഗൂഭര്‍ഗ ഗുഹയാണ് ഇത്.
ചൈനയിലെ ഫെങ്കാസന്‍ ജില്ലയില്‍ 6.7 മില്യണ്‍ ക്യുബിക് മീറ്റര്‍ വലിപ്പമുള്ള ഗുഹയ്ക്ക് 200 മീറ്റര്‍ നീളവും 100 മീറ്റര്‍ വീതിയുമുള്ള ഗുഹയ്ക്ക് 118 അടി ആഴമുണ്ട്.
അകത്തേക്ക് കടക്കുമ്പോള്‍ ആകാംക്ഷയുണര്‍ത്തുന്ന കാഴ്ചകളാണ് ഏറ്റവും വലിയ ഗുഹയെന്ന് അനുമാനിക്കുന്ന ഗുഹയില്‍ ഒളിഞ്ഞിരിക്കുന്നത്.

ഈ വിസ്മയങ്ങള്‍ക്കൊപ്പം പാറക്കഷണങ്ങളും വര്‍ണ്ണക്കല്ലുകളും നിറഞ്ഞ ഇടനാഴിയമുണ്ട്. 3ഡി ടെക്‌നോളജി ഉപയോഗിച്ച് സ്‌കാന്‍ ചെയ്താണ് ഗവേഷക സംഘം ഗുഹ കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























