അല്ലിയിളം പൂവോ... ആനയ്ക്ക് ഒരു താരാട്ട്!

കുഞ്ഞുങ്ങളെ താരാട്ടു പാടി ഉറക്കാറുണ്ട് എന്നു പറഞ്ഞാല്‍, അയ്യോ നാട്ടിലെങ്ങും നടക്കാത്ത കാര്യമല്ലേ, അതുകൊണ്ടാവും ഇതും പറഞ്ഞ് ഇറങ്ങിയത് എന്നൊരു പരിഹാസമാവും തിരികെ കിട്ടുന്നത്.
അപ്പോള്‍ അത്ര സാധാരണമല്ലാത്ത കാര്യമാണെങ്കില്‍ പറയാമല്ലോ? എന്നാല്‍ ഇതാ ഇവിടൊരാള്‍ ഒരാനയെ താരാട്ടു പാടി ഉറക്കുകയാണ്. ഇതിനു മുമ്പ് ഇങ്ങനൊന്ന് കണ്ടിട്ടുള്ളവര്‍ അധികം പേരുണ്ടാവില്ല, തീര്‍ച്ച!
ആനയുടെ പാപ്പാന്‍ എന്നു തോന്നുന്ന ഒരാള്‍ ആനയെ പാട്ടു പാടി ഉറക്കുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ കറങ്ങിനടക്കുന്നത്. 'മംഗളം നേരുന്നു' എന്ന ചിത്രത്തിലെ 'അല്ലിയിളം പൂവോ...' എന്ന ഗാനമാണ് ആനയ്ക്ക് വേണ്ടി ഇയാള്‍ പാടുന്നത്. പാട്ടു കേട്ട് വളരെ ശാന്തനായാണ് ആന കിടക്കുന്നത്.
പാട്ടിനവസാനം ആനയുടെ മുകളില്‍ ചാരിക്കിടന്നാണ് പാട്ട്. അനുസരണയോടെ ആന അനങ്ങാതെ കിടക്കുന്നു എന്നതാണ് ഏറെ അത്ഭുതം.
ആനപ്രേമികള്‍ക്ക് നല്ലൊരു വിരുന്നായിരിക്കും ഈ ക്യൂട്ട് വീഡിയോ. ആരാണീ പാട്ടുകാരെനെന്നോ ആനയെന്നോ വീഡിയോയില്‍ വ്യക്തമല്ല.
https://www.facebook.com/Malayalivartha


























