കിണറ്റില്‍ വീണ പുള്ളിപ്പുലിയെ രക്ഷിച്ചു!

മഹാരാഷ്ട്രയിലെ യാദവാദി ഗ്രാമത്തില്‍ ഒരു പുള്ളിപ്പുലിയെ കിണറ്റില്‍ കണ്ടെത്തി.
ഏകദേശം ഏഴു വയസ് പ്രായമുള്ള പെണ്‍ പുള്ളിപ്പുലിയാണ് കിണറ്റില്‍ വീണത്. മുപ്പതടിയോളം താഴ്ചയുള്ള കിണറായിരുന്നു.
പുലി കിണറ്റില്‍ വീണതു കണ്ട പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിച്ചത്.
വൈല്‍ഡ് ലൈഫ് എസ്സ് ഒ എസ്സ്-ടീമും വനം വകുപ്പും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം പ്രദേശവാസികളും സഹകരിച്ചാണ് പുലിയെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്.
സമീപം ഉണ്ടായിരുന്നവരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് അഭിനന്ദനവുമായി നിരവധിയാളുകളാണ് രംഗത്ത് എത്തിയത്.
https://www.facebook.com/Malayalivartha


























