ലണ്ടനിലെ 'ഇലക്ട്രിക്ക് ബ്ലാക്ക് കാബ്' അടുത്ത വര്‍ഷം പാരീസില്‍

ലണ്ടന് നിരത്തിലെ സ്ഥിരം സാന്നിധ്യമായ ബ്ലാക്ക് ടാക്‌സി കാബുകള്‍ പാരീസിലേക്കും എത്തുന്നു. ചൈനീസ് വാഹന നിര്‍മാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലുള്ള ലണ്ടന്‍ ഇലക്ട്രിക് വെഹിക്കിള്‍ കമ്പനി അടുത്ത വര്‍ഷത്തോടെയാണ് ഇലക്ട്രിക് ബ്ലാക്ക് കാബുകള്‍ പാരീസിലെത്തിക്കുക.
ലണ്ടന്‍ ഇലക്ട്രിക് വെഹിക്കിള്‍ കമ്പനിയുടെ ഐക്കണിക് മോഡലുകള്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പാരീസിലും ചുവടുറപ്പിക്കുന്നത്.
ലണ്ടന് പുറമേ ഒരു വിദേശ വിപണി എന്ന നിലയില്‍ 2017-ല്‍ ആംസ്റ്റര്‍ഡാമിലാണ് ഇലക്ട്രിക് ബ്ലാക്ക് ടാക്‌സി കമ്പനി ആദ്യമായി പരീക്ഷിച്ചത്. ഒസ്‌ലോ, ബെര്‍ലിന്‍, ഹംബര്‍ഗ് എന്നീ നഗരങ്ങളിലും ബ്ലാക്ക് കാബുകളുണ്ട്. 2019 ആദ്യ പകുതിയോടെ ഇലക്ട്രിക് ബ്ലാക്ക് കാബ് പാരീസില്‍ ഓട്ടം തുടങ്ങുമെന്നാണ് സൂചന.
വര്‍ധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണം കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് ഇലക്ട്രിക് കാബുകള്‍ പാരീസില്‍ ചുവടുറപ്പിക്കുന്നത്. മലിനീകരണത്തില്‍ ബുദ്ധിമുട്ടുന്ന പാരീസിലെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഒരു പുതിയ സാധ്യത സമ്മാനിക്കുന്നതാണ് ലണ്ടന്‍ ബ്ലാക്ക് കാബുകളെന്ന് കമ്പനിയുടെ സിഇഒ ക്രിസ് ഗബ്ബി വ്യക്തമാക്കി.
ആറു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനുതകുന്നതാണ് ബ്ലാക്ക് ഇലക്ട്രിക് കാബ്. വൈഫൈ സംവിധാനവും വാഹനത്തിലുണ്ടാകും.
https://www.facebook.com/Malayalivartha


























