നമ്മുടെ കെ എസ്സ് ആര് ടി സി എന്ന ആനവണ്ടിയും വണ്ടിക്കാരനും കരുത്തര്‍ തന്നെയല്ലേ...?!
മിക്കപ്പോഴും നമ്മുടെ കെഎസ്ആര്‍ടിസി വീര നായകനാണ്. കെഎസ്ആര്‍ടിസി ബസിന്റെ പല കഥകളും സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റാകാറുണ്ട്.
ഇത്തരത്തില്‍ ഒറു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശബരിമലയില്‍ നിന്നും മടങ്ങും വഴിയില്‍ റോഡിന്റെ വശത്ത് ഇടം പിടിച്ച കൊമ്പനെ കണ്ട് വഴിയിലുണ്ടായിരുന്ന വാഹനയാത്രക്കാരെല്ലാം ഒന്നു ഞെട്ടി.
അത്ര കൂളല്ല കൊമ്പന് എന്ന് കാഴ്ചയില്‍ വ്യക്തമാണ്. കെഎസ്ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്ന ജീപ്പ് പിന്നോട്ട് പോന്നു.
ഈ സമയമാണ് കെഎസ്ആര്‍ടിസിയുടെ മാസ് എന്‍ട്രി. ബസ് മുന്നോട്ട്. തലയുയര്‍ത്തി നിന്ന കൊമ്പന് സമീപത്തുകൂടി ബസ് കടന്നുപോയി.
ബസിലുണ്ടായിരുന്ന വിനീത് എന്ന യുവാവാണ് വീഡിയോ പകര്‍ത്തിയത്.
https://www.facebook.com/Malayalivartha