തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് സ്പൂണ്‍ കൊണ്ട് പുറത്തെടുക്കാന്‍ ശ്രമിക്കവെ സ്പൂണ്‍ വിഴുങ്ങി

ചൈനയിലെ ഷെന്‍സെന്നില്‍, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതിയുടെ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനായി ഉപയോഗിച്ച സ്പൂണ്‍, യുവതി വിഴുങ്ങി.
ഒരു ആഘോഷത്തിനിടെയാണ് ലില്ലി എന്ന പെണ്‍കുട്ടിയുടെ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങിയത്.
അത് പുറത്തെടുക്കാന്‍ വളരെ നേരം പരിശ്രമിച്ചൂ. ഫലം കാണാതായപ്പോഴാണ് സ്പൂണ്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ സ്പൂണ്‍ അബദ്ധത്തില്‍ വിഴുങ്ങിപ്പോകുകയായിരുന്നു.
നാല് ദിവസങ്ങളോളം കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍, വൈകിയാണ് ഇവര്‍ ആശുപത്രിയില്‍ പോയത്.
ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ ചെറുകുടലില്‍ സ്പൂണ്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി.
എന്‍ഡോസ്‌കോപ്പിയിലൂടെ സ്പൂണ്‍ പുറത്തെടുക്കുന്നതിനു മുമ്പ് വയറിനുള്ളില്‍ തിരശ്ചീനമായി കിടന്നിരുന്ന സ്പൂണിനെ ലംബദിശയിലേയ്ക്ക് തിരിച്ചിരുന്നു.
https://www.facebook.com/Malayalivartha