ടോള്‍ പ്ലാസ തൊഴിലാളിയെ വാഹനം ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍

ഗുരുഗ്രാമില്‍, ശനിയാഴ്ച ഒരു ടോള്‍ പ്ലാസയിലെ തൊഴിലാളിയെ കാര്‍ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഇവിടെ എത്തിയ ഇന്നോവ കാര്‍ നിര്‍ത്താതെ മുമ്പോട്ടു പോയപ്പോള്‍ തടഞ്ഞുകൊണ്ട് ഒരു തൊഴിലാളി വാഹനത്തിന്റെ മുമ്പില്‍ വന്ന് നിന്നു.
എന്നാല്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. മാത്രമല്ല ഇദ്ദേഹത്തെ ഇടിച്ചു തെറുപ്പിച്ച് കാര്‍ മുമ്പോട്ട് പോകുകയും ചെയ്തു.
നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ യാത്രികര്‍ തട്ടിക്കൊണ്ടു പോയെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തൊഴിലാളി നല്‍കിയ പരാതിയില്‍ പറയുന്നു.
പോലീസ് പോലും എന്റെ വാഹനം തടയില്ല, പിന്നെ നീ ആരാ തടയാനെന്ന് ചോദിച്ചുവെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
https://www.facebook.com/Malayalivartha