ബ്യൂചാമ്പ്, അപൂര്‍വ്വ ഭാഗ്യമുള്ള നാവികന്‍!

ടൈറ്റാനിക് ദുരന്തവും ലുസിറ്റാനിയ ദുരന്തവും ലോക നാവിക ചരിത്രത്തിലെ വലിയ ദുരന്തങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടു സംഭവങ്ങളാണ്. ലോകം മറക്കാനാഗ്രഹിക്കുന്ന ഈ രണ്ടു ദുരന്തങ്ങളില്‍ ഉള്‍പ്പെട്ടിട്ടും അവയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു നാവികനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി.
1912-ലെ ടൈറ്റാനിക് ദുരന്തവും 1915-ലെ ലുസിറ്റാനിയ ദുരന്തവും അതിജീവിച്ച ഏക നാവികനാണ് ബ്യൂചാമ്പ്. അദ്ദേഹത്തിന്റെ മരണശേഷം 75 വര്‍ഷത്തിനിപ്പുറമാണ് കുടുംബാംഗങ്ങള്‍ ഈ വിവരങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നത്. ടൈറ്റാനിക് ദുരന്ത സമയത്ത് ബ്യുചാമ്പ് കപ്പലിന്റെ ബോയിലര്‍ മുറിയില്‍ ജോലിയിലായിരുന്നു.
കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ചപ്പോള്‍ വലിയ ഇടിവെട്ടിയതുപോലുള്ള ശബ്ദമാണ് ഉണ്ടായതെന്നാണ് ബ്യുചാമ്പ് പറഞ്ഞത്. ക്യാപ്റ്റന്റെ നിര്‍ദേശപ്രകാരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ബ്യുചാമ്പ് നിരവധി യാത്രക്കാരെ ലൈഫ് ബോട്ടുകളില്‍ കയറ്റി രക്ഷപ്പെടുത്തുകയും ഒടുവില്‍ അത്തരമൊരു ബോട്ടില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു.
ലുസിറ്റാനിയ കപ്പല്‍ ദുരന്തം നടക്കുന്നത് ഒന്നാം ലോക മഹായുദ്ധകാലത്താണ്. ലോകത്തെ ഏറ്റവും വലിയ യാത്രാക്കപ്പല്‍ എന്ന് ഖ്യാതി നേടിയ ഈ ബ്രിട്ടീഷ് കപ്പല്‍, ജര്‍മന്‍ സേന പ്രഖ്യാപിച്ച സമുദ്ര അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് 1915-ല്‍ ജര്‍മന്‍ സേന തകര്‍ക്കുകയായിരുന്നു. കപ്പലിലെ ജീവനക്കാരനായിരുന്ന ബ്യുചാമ്പ് അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതോടെ ഇനിമേലാല്‍ വലിയ കപ്പലുകളില്‍ ജോലി ചെയ്യില്ലെന്ന് ബ്യുചാമ്പ് തീരുമാനമെടുത്തുവത്രെ.
https://www.facebook.com/Malayalivartha