ഏഴു കോടി രൂപ വിലയുള്ള ബാത്ത് ടബ്ബുകള്‍ വില്‍പനയ്ക്ക്..

ഇറ്റാലിയന്‍ കമ്പനിയായ ബാല്‍ഡി നിര്‍മിച്ച ബാത്ത് ടബ്ബുകള്‍ ആഡംബരത്തിന്റെ അവസാന വാക്കാകുകയാണ്. പൂര്‍ണമായും സ്ഫടികത്തില്‍ നിര്‍മിച്ചിരിക്കുന്ന ഈ ബാത്ത് ടബ്ബിന്റെ വില ഒരു മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. അതായത് ഏകദേശം ഏഴു കോടി ഇന്ത്യന്‍ രൂപ.
ആമസോണിലെ മഴക്കാടുകളില്‍ നിന്ന് ശേഖരിച്ച പത്തു ടണ്‍ ഭാരം വരുന്ന സ്ഫടിക കല്ലുകള്‍ കൊത്തിയാണ് ഈ ബാത്ത് ടബ്ബ് നിര്‍മിച്ചിരിക്കുന്നത്. ബ്രസീലില്‍നിന്ന് ഇറ്റലിയിലെത്തിച്ച കല്ലുകള്‍ നൂറുകണക്കിന് കലാകാരന്‍മാര്‍ ചേര്‍ന്നാണ് കൊത്തി ബാത്ത് ടബ്ബാക്കി മാറ്റിയത്.
റോസ്, വെള്ള, പച്ച നിറങ്ങളില്‍ ബാത്ത് ടബ്ബുകള്‍ ലഭ്യമാണ്. രണ്ടടി ഉയരവും ആറടി നീളവുമുള്ള ഈ ബാത്ത് ടബ്ബില്‍ ഒരു സമയം മൂന്നുപേര്‍ക്ക് വരെ കിടന്ന് കുളിക്കാം. ദുബായിലാണ് ഈ ബാത്ത് ടബ്ബുകളുടെ വില്‍പ്പന നടക്കുന്നത്.
സ്ഫടികത്തിന് രോഗങ്ങള്‍ സുഖമാക്കാനുള്ള കഴിവുണ്ടെന്നാണ് അറബിനാടുകളിലുള്ള വിശ്വാസം. അതുകൊണ്ടുതന്നെ അവിടെ ഇവയ്ക്ക് മികച്ച മാര്‍ക്കറ്റുണ്ടാകുമെന്നാണ് ഇറ്റാലിയന്‍ കമ്പനിയുടെ കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha