പൂവന്‍കോഴിയും കൂര്‍ക്കം വലിച്ചുറങ്ങും..!

കൂര്‍ക്കം വലിച്ച് കൂടെക്കിടക്കുന്നവരുടെ ഉറക്കം നശിപ്പിക്കുന്ന മനുഷ്യരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ കൂര്‍ക്കം വലിക്കുന്ന കോഴിയെക്കുറിച്ച് കേട്ടിട്ടുണ്ടോ അങ്ങനെയൊരു കോഴിയുണ്ട്. അമേരിക്കക്കാരിയായ റീഗന്‍ ഹാഗേര്‍ട്ടിയുടെ, ചിം കിം എന്നു പേരിട്ടിരിക്കുന്ന പൂവന്‍കോഴിയാണ് കൂര്‍ക്കംവലിച്ച് നിന്നുറങ്ങുന്നത്. കൂര്‍ക്കംവലിച്ചുറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം റീഗന്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.
കുറച്ചുനാളുകള്‍ക്ക് മുന്പ് പുതിയ വീട്ടിലേക്ക് താമസമാക്കിയപ്പോള്‍ അവിടെനിന്നാണ് റീഗന് ഈ കോഴിയെ കിട്ടിയത്. മുമ്പ് ഇവിടെ താമസിച്ചിരുന്നവര്‍ ഇതിനെ ഉപേക്ഷിച്ചു പോവുകയായിരുന്നു. റീഗനുമായി അടുത്ത കോഴി അവര്‍ വീടിന്റെ വാതില്‍ തുറന്നിടുമ്പോഴൊക്കെ അകത്തു കയറി വരുമായിരുന്നു.
ഇങ്ങനെ ഒരിക്കല്‍ അകത്തു കയറി വന്ന കോഴിയെ റീഗന്‍ മടിയിലിരുത്തി ഓമനിക്കാന്‍ തുടങ്ങി. മടിയിലിരുന്ന് ഉറങ്ങിയ കോഴി കുറച്ചു കഴിഞ്ഞപ്പോള്‍ കൂര്‍ക്കം വലിക്കാന്‍ തുടങ്ങി. പിന്നീട് പലതവണ ചിംകിം കൂര്‍ക്കം വലിക്കുന്നത് ശ്രദ്ധിച്ച റീഗന്‍ സംഭവത്തില്‍ കൗതുകം തോന്നി അതിന്റെ ദൃശ്യങ്ങളെടുത്ത് ട്വീറ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ കോഴികള്‍ കൂര്‍ക്കം വലിക്കാറില്ലെന്നും എന്തെങ്കിലും അസുഖമുള്ളതുകൊണ്ട് ശബ്ദം വരുന്നതാകാം എന്നുമാണ് വെറ്ററിനറി വിദഗ്ധര്‍ പറയുന്നത്.
https://www.facebook.com/Malayalivartha