ഏത് സംഘര്‍ഷഭരിത സാഹചര്യത്തേയും ചങ്കൂറ്റത്തോടെ നേരിടുന്ന പോലീസുകാര്‍, നിയന്ത്രണാധീനമാക്കുവാന്‍ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യമിതാ...ഉദ്യോഗസ്ഥരായ ഭൂരിപക്ഷം മാതാപിതാക്കളും ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടാവും ഈ അവസ്ഥ!

ദീര്‍ഘമേറിയതും ക്രമമില്ലാത്തതുമായ ഡ്യൂട്ടി സമയം കാരണം മിക്ക പോലീസ് ഉദ്യോഗസ്ഥരും നേരിടേണ്ടി വരുന്ന ഒരു സാഹചര്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് അരുണ്‍ ബോത്റ എന്ന പോലീസ് ഉദ്യോഗസ്ഥന്‍.
പോലീസുകാരനായ അച്ഛനെ ജോലിക്ക് പോകാന്‍ സമ്മതിക്കാതെ നിലവിളിച്ച് കരയുന്ന മകന്റെ വികാരനിര്‍ഭരമായ രംഗങ്ങള്‍ കണ്ടിരിക്കുന്നവരില്‍ ചിലരെ തങ്ങളുടെ ഭൂതകാലസ്മരണയിലേക്ക് കൂട്ടിക്കൊണ്ടുപോകും, മനസ്സുകള്‍ ഈറനണിയുകയും ചെയ്യും.
വിദേശത്ത് ജോലിയുള്ളവര്‍ മാത്രമല്ല, പോലീസുകാരും പട്ടാളക്കാരും ജോലിയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് ദീര്‍ഘനാളത്തേക്ക് മാറി നില്‍ക്കേണ്ടി വരുമ്പോള്‍ വീട്ടിലുള്ള പ്രിയപ്പെട്ടവരുടെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കണ്ണീര്‍ കാണേണ്ടിവരുന്ന സാഹചര്യം വല്ലാത്ത വിഷമഘട്ടമാണ് സൃഷ്ടിക്കുന്നത്.
ഇത്തരത്തില്‍ ജോലിക്കായി വീട്ടില്‍ നിന്ന് പോകാനിറങ്ങുന്ന പോലീസ് ഓഫീസറോട് കരഞ്ഞുകൊണ്ട് പോകല്ലേ എന്ന് അപേക്ഷിക്കുന്ന മകന്റെ വീഡിയോയാണ് വൈറലാകുന്നത്.
അതിവൈകാരിക നിമിഷങ്ങള്‍ നിറഞ്ഞ വിഡിയോ അരുണ്‍ ബോത്റ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗത്തിന്റെ ഏറ്റവും കഠിനമായ അവസ്ഥ ഇതാണ്. ദീര്‍ഘമേറിയതും ക്രമമില്ലാത്തതുമായ ഡ്യൂട്ടി സമയം കാരണം മിക്ക പോലീസ് ഉദ്യോഗസ്ഥരും ഈ അവസ്ഥ നേരിടേണ്ടി വരുന്നു. ഈ വിഡിയോ കാണുക എന്ന കുറിപ്പോടുകൂടിയാണ് ഇത് പങ്കുവച്ചിരിക്കുന്നത്.
വിഡിയോയില്‍ കരയുന്ന മകനെ ആശ്വസിപ്പിക്കുകയാണ് ആ അച്ഛന്‍. മോന്‍ കരയാതെ, അച്ഛന്‍ ഉടന്‍ തിരിച്ചുവരും എന്നാണ് പോലീസുകാരന്‍ പറയുന്നത്. എന്നാല്‍ പോകാന്‍ അനുവദിക്കാതെ അച്ഛന്റെ കാലില്‍ പിടിച്ച് വലിക്കുകയാണ് മകന്‍!
https://www.facebook.com/Malayalivartha