ഡെറക്ക്, ദയാവായ്പുള്ള കുട്ടിയാണെന്ന് 'പെറ്റ'! ഇത് നന്മയ്ക്കുള്ള അംഗീകാരം

സൈക്കിള്‍ കയറി പരിക്കേറ്റ കോഴിക്കുഞ്ഞിനെ ചികിത്സിക്കാന്‍ പത്തുരൂപയുമായി ആശുപത്രിയിലെത്തിയ മിസോറാം സ്വദേശി ഡെറക്ക് എന്ന കുട്ടിയെ കണ്ടവര്‍ക്കാര്‍ക്കും ആ കുഞ്ഞുമനസ്സിന്റെ നന്മയെ കുറിച്ച് ഒരു വാക്കെങ്കിലും പറയാതെ കടന്നു പോകാനാവുന്നില്ല.
ദയനീയമായ മുഖത്തോടെ ഒരു കൈയില്‍ കോഴിക്കുഞ്ഞും മറ്റെ കൈയില്‍ പത്തു രൂപയുമായി നില്‍ക്കുന്ന ഈ കൊച്ചുമിടുക്കന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വലിയ കൈയടിയാണ് നേടിയെടുത്തത്.
സാങ്ക എന്നയാളാണ് ഈ ചിത്രം പങ്കുവച്ചത്. തുടര്‍ന്ന് ഈ കുട്ടി പഠിക്കുന്ന സ്‌കൂളിന്റെ അധികൃതരും ഡെറക്കിന് അംഗീകാരപത്രം നല്‍കി ആദരിച്ചിരുന്നു. ഇപ്പോഴിതാ അന്താരാഷ്ട്ര സംഘടനയായ പെറ്റ ഡെറക്കിന് പുരസ്‌ക്കാരം നല്‍കിയിരിക്കുകയാണ്. മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പെറ്റ ( പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്).
കാംപാഷനേറ്റ് കിഡ് എന്ന പുരസ്‌ക്കാരമാണ് ഇവര്‍ ഡെറക്കിന് സമ്മാനിച്ചത്. ഈ പുരസ്‌ക്കാരം നല്‍കുവാനായി എട്ടിനും പന്ത്രണ്ടിനുമിടയില്‍ പ്രായമുള്ളവരെയാണ് പീറ്റ തെരഞ്ഞെടുക്കുന്നത്. പ്രായഭേദമന്യേ ഈ ലോകത്തുള്ള എല്ലാവര്‍ക്കും നന്മയുടെ സന്ദേശമാണ് ഈ കൊച്ചുമിടുക്കന്‍ നല്‍കിയതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഏവരും അഭിപ്രായപ്പെടുന്നത്.
https://www.facebook.com/Malayalivartha