അഡോള്‍ഫ് ഹിറ്റ്ലറുടെ 'ആത്മഹത്യാ കുറിപ്പ് ' എന്നു വിശേഷിപ്പിക്കപ്പെടുന്ന കത്ത് ലേലത്തിന്

ജര്‍മന്‍ സ്വേഛാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ അവസാനമായി എഴുതിയ, ആത്മഹത്യാക്കുറിപ്പ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ടെലഗ്രാഫ് വില്‍പ്പനയ്ക്ക്. കാമുകി ഇവാ ബ്രൗണിനൊപ്പം ആത്മഹത്യ ചെയ്തതിന്റെ തലേദിവസം തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആര്‍മി കമാന്‍ഡര്‍ ഫെര്‍ഡിനാന്‍ഡ് ഷോര്‍നെറിന് എഴുതിയതാണ് ആ ടെലഗ്രാം.
എത്രയും വേഗം ബെര്‍ലിന്‍ വിട്ട് ഫെര്‍ഡിനാന്‍ഡ് പടിഞ്ഞാറന്‍ ജര്‍മനിയിലേക്ക് പോകണമെന്ന് ആ ടെലഗ്രാമില്‍ ആവശ്യപ്പെടുന്നു. താന്‍ ധൈര്യപൂര്‍വം ബെര്‍ലിനില്‍ തുടരുകയാണെന്നും അത് എല്ലാവര്‍ക്കും ഒരു നല്ല മാത്യക നല്‍കുമെന്നും ഹിറ്റ്ലര്‍ പറയുന്നു. ബെര്‍ലിനെ രക്ഷിക്കാന്‍ പരമാവധി പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
അമേരിക്കയിലെ മേരിലാന്‍ഡിലുള്ള അലക്‌സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്ഷന്‍സാണ് ലേലത്തില്‍ വച്ചിരിക്കുന്ന ഈ ടെലഗ്രാമിന് കുറഞ്ഞത് 60 ലക്ഷം രൂപയെങ്കിലും ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈ ടെലഗ്രാം ഹിറ്റ്ലറുടെ ആത്മഹത്യക്കുറിപ്പാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
താനൊരു ധൈര്യശാലിയായ നേതാവാണെന്ന് പറയാന്‍ ഈ ടെലഗ്രാമിലൂടെ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ സംഭവിച്ചത് അതല്ല. ബെര്‍ലിനില്‍ നിന്ന് രക്ഷപ്പെട്ട് വടക്കന്‍ ജര്‍മനിയിലെത്തി സേനയെ നയിക്കണമെന്ന് ആവശ്യപ്പെട്ട് കമാന്‍ഡര്‍ ഫെര്‍ഡിനാന്‍ഡ് ഹിറ്റ്ലറിന് നേരത്തെ ഒരു കുറിപ്പ് അയച്ചിരുന്നു. എന്നാല്‍ അതിനൊന്നും ധൈര്യം കാണിക്കാതിരുന്ന ഹിറ്റ്ലര്‍ ഒടുവില്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha