പുഷ വെറുതേ തെറ്റിദ്ധരിപ്പിച്ചു!

ഒരു അണ്ണാന്‍കുഞ്ഞിനെ ക്രുദ്ധനായി നോക്കുന്ന ഒരു കറുത്ത പൂച്ചയുടെ ചിത്രം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കരിമ്പൂച്ചയുടെ കൈയില്‍നിന്ന് അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാനുള്ളതിനു പകരം ആ സമയത്ത്് പടം പിടിക്കാന്‍ പോയ ഫോട്ടോഗ്രാഫറെ പഴിച്ച് പലരും പോസ്റ്റുകള്‍ വരെ ഇട്ടു.
എന്നാല്‍ ആ ചിത്രം 'പറഞ്ഞ' കഥ അതായിരുന്നില്ല.
മഴയത്ത് അമ്മയേയും കൂടുമൊക്കെ നഷ്ടപ്പെട്ട നാല് അണ്ണാന്‍ കുഞ്ഞുങ്ങളെ ദത്തെടുത്ത് വളര്‍ത്തുന്ന പുഷ എന്ന ഈ കരിമ്പൂച്ചയുടെ ചിത്രമാണത് .
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുഷയുടെ സംരക്ഷണത്തിലാണ് ഈ അണ്ണാന്‍ കുഞ്ഞുങ്ങള്‍ വളരുന്നത്.
തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം അണ്ണാന്‍ കുഞ്ഞിനും പുഷ പാല്‍ കൊടുക്കും. അണ്ണാന്‍ കുഞ്ഞിന്റെ ഉറക്കവും കളിയുമൊക്കെ പുഷയോടൊപ്പമാണ്.
കിഴക്കന്‍ യൂറോപ്പില്‍ ബ്ലാക്ക് സീ-യ്ക്കും ഉക്രൈനിനും അരികിലായുള്ള ഒരു ഉപദ്വീപായ ക്രിമിയയിലെ ബാക്ചിസറി എന്ന ഗ്രാമത്തിലെ ഒരു മൃഗശാലയില്‍നിന്ന് അലക്‌സ് പാലിഷാക് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതാണ് ഈ അപൂര്‍വ ചങ്ങാത്തത്തിന്റെ ചിത്രം.
https://www.facebook.com/Malayalivartha