കരടി കാര്‍-ഡോര്‍ തുറക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഒരു വീട്ടില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങള്‍ ഞെട്ടലുളവാക്കും.
വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡോര്‍ കരടി തുറക്കുന്നതിന്റെ അമ്പരപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
പുലര്‍ച്ച കാറിന്റെ ഡോര്‍ തുറന്ന് കിടക്കുന്നത് കണ്ടപ്പോള്‍ മോഷ്ടാക്കള്‍ ചെയ്തതാകാമെന്നാണ് ഇവര്‍ ആദ്യം കരുതിയത്.
തുടര്‍ന്ന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷ്ടാവല്ല കരടിയാണ് ഇത് ചെയ്തതെന്ന് മനസിലായത്.
കാറിന്റെ അടുക്കലെത്തുന്ന കരടി ഡോര്‍ തുറക്കുമ്പോള്‍ കാറിനുള്ളില്‍ ലൈറ്റ് തെളിഞ്ഞു. ഇത് കണ്ടതോടെ കരടി ഇവിടെ നിന്നും ഓടി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കയാണ്.
https://www.facebook.com/Malayalivartha