കോയമ്പത്തൂരില്‍, എടിഎം മെഷിനുള്ളില്‍ കയറിയ പാമ്പിനെ പിടികൂടി

കോയമ്പത്തൂരിലെ തണ്ണീര്‍പന്തല്‍ റോഡിനു സമീപം പ്രവര്‍ത്തിക്കുന്ന എടിഎം മെഷിനുള്ളില്‍ കയറിയ പാമ്പിനെ പിടികൂടി.
ഐഡിബിഐ ബാങ്കിന്റെ എടിഎം മെഷിനുള്ളിലാണ് പാമ്പ് കയറിയത്.
എടിഎം മെഷിന്‍ തുറന്ന് അതിനുള്ളില്‍ നിന്നും പാമ്പിനെ ഒരാള്‍ പിടികൂടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അക്രമാസക്തമായ പാമ്പ് ഇദ്ദേഹത്തെ ആക്രമിക്കുവാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
കടുത്ത ചൂടില്‍ നിന്നും രക്ഷനേടാനാകാം പാമ്പ് ഇതിനുള്ളില്‍ കയറിയതെന്ന് പാമ്പിനെ പിടികൂടിയയാള്‍ വ്യക്തമാക്കി.
ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് ഈ ദൃശ്യങ്ങളുടെ വീഡിയോ പങ്കുവച്ചത്.
https://www.facebook.com/Malayalivartha