തത്തയെ പോലീസ് അറസ്റ്റ് ചെയ്തു; ചെയ്ത കുറ്റം: കുറ്റവാളികളെ രക്ഷപെടാന്‍ സഹായിച്ചു!

ബ്രസീലിലെ വില്ല ഇമാ ഡൂള്‍സ് എന്ന സ്ഥലത്ത് പോലീസ് ഒരു തത്തയെ അറസ്റ്റ് ചെയ്തു.
തത്തയുള്ള ആ വീട്ടില്‍ താമസിക്കുന്നവര്‍ കുറ്റവാളികള്‍ ആണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു.
പോലീസിനെ കണ്ടയുടന്‍ തന്നെ മമ്മാ പോലീസ്..മമ്മാ പോലീസ് എന്ന് തത്ത വിളിച്ചു പറഞ്ഞു.
തത്തയുടെ ശബ്ദം കേട്ട് വീടിനുള്ളിലുണ്ടായിരുന്ന കള്ളക്കടത്തുക്കാരനായ ഒരു പുരുഷനും സ്ത്രീയും ഓടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസ് വീട് വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.
കൂടാതെ കുറ്റവാളികളെ രക്ഷപെടാന്‍ സഹായിച്ച തത്തയെയും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.
സ്റ്റേഷനിലെത്തിച്ച തത്തയെകൊണ്ട് സംസാരിപ്പിക്കുവാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും തത്ത സംസാരിച്ചില്ല.
പോലീസ് പിടികൂടിയ കുറ്റവാളികളില്‍ നിന്നും കഞ്ചാവും മയക്കുമരുന്നും പണവും പോലീസ് കണ്ടെത്തി. ഇപ്പോള്‍ തത്തയെ ഒരു മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha