'യതി'യുടെ കാല്‍പ്പാട് കണ്ടെന്ന് സേനയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ്

നേപ്പാളിലെ മക്കാലു ബേസ് ക്യാംപിനു സമീപം മഞ്ഞില്‍ പതിഞ്ഞ 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പ്പാടിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ്് ചെയ്ത ഇന്ത്യന്‍ സേന, ഇത്് ഹിമമനുഷ്യന്‍ അഥവാ യതിയുടേത് എന്നു കരുതുന്നതായി അവകാശപ്പെട്ടു. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് സേന ഈ വിവരം പുറത്തുവിട്ടത്.
ഏപ്രില്‍ ഒന്‍പതിന് സൈന്യത്തിന്റെ പര്‍വതാരോഹക സംഘമാണ് ഈ കാല്‍പ്പാട് കണ്ടതെന്നും ട്വിറ്ററില്‍ പറയുന്നു. 'ആര്‍ക്കും ഇതുവരെ പിടികൊടുക്കാത്ത ഹിമമനുഷ്യനെ' മക്കാലു-ബാരുണ്‍ നാഷനല്‍ പാര്‍ക്കിനു സമീപം മാത്രമാണ് മുന്‍പ് കണ്ടിട്ടുള്ളതെന്നും ഇതില്‍ വ്യക്തമാക്കുന്നു.
നേപ്പാളിലെയും ടിബറ്റിലേയും നാടോടിക്കഥകളിലും മറ്റും പരാമര്‍ശിക്കപ്പെടുന്ന മഞ്ഞില്‍ വസിക്കുന്ന ഭീമാകാരരൂപിയാണ് യതി. മെഹ്‌ടെഹ് എന്നു പ്രാദേശികമായി അറിയപ്പെടുന്നു. ബിഗ്ഫൂട്ട് എന്നും വിളിപ്പേരുണ്ട്. പകുതി മനുഷ്യനും പകുതി മൃഗവും എന്നു വാമൊഴികളില്‍ പറയുന്ന യതി യഥാര്‍ഥ്യത്തില്‍ ഉണ്ടോ എന്നതില്‍ ഇപ്പോഴും തര്‍ക്കമുണ്ട്.
ഹിമാലയന്‍ മഞ്ഞുമലകളിലും സൈബീരിയ, മധ്യപൂര്‍വേഷ്യ തുടങ്ങിയ ഇടങ്ങളിലും യതിയെ കണ്ടതായി പലരും പറയുന്നു.ഹിമാലയത്തില്‍ പര്യവേഷണം നടത്തിയ ബ്രിട്ടിഷുകാരില്‍ ചിലര്‍ യതിയെ കണ്ടതായി അവകാശപ്പെട്ടിട്ടുണ്ട്. 1997-ല്‍ ഇറ്റലിയില്‍ നിന്നുള്ള പര്‍വതാരോഹകന്‍ റെയ്‌നോള്‍ഡ് മെസ്സ്‌നര്‍ യതിയെ നേരില്‍ കണ്ടതായി അവകാശപ്പെട്ടതും വാര്‍ത്തയായിരുന്നു.
https://www.facebook.com/Malayalivartha