Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഴി ഇറച്ചി ഇനി മുതല്‍ ലബോറട്ടറിയില്‍ നിന്നും; ലാബ് ഇറച്ചി വിപണിയില്‍ എത്തിച്ച് സിംഗപ്പൂര്‍; വിപണിയിലെത്തുന്നത് യു.എസ് കമ്പനിയുടെ ഇറച്ചി; കൃത്രിമ മാംസത്തിന് ഗുണങ്ങള്‍ ഏറെയെന്ന് കമ്പനിയുടെ അവകാശവാദം

02 DECEMBER 2020 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഇനി മുതല്‍ കോഴി ഫാമുകളിലെ കോഴി ഇറച്ചിയല്ല ലബോറട്ടറിയില്‍ നിന്നുമുള്ള കൃതിമ കോഴി ഇറച്ചിയാകും മനുഷ്യന് കറിവയ്ക്കാന്‍ ലഭിക്കുക. ലോകത്താദ്യമായി ലബോറട്ടറിയില്‍ നിര്‍മിക്കുന്ന ഇറച്ചി വിപണിയില്‍ വില്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍. യുഎസ് ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പായ ഈറ്റ് ജസ്റ്റിനാണ് ലാബില്‍ നിര്‍മിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. മൃഗങ്ങളെ അറുക്കാതെ മാംസം ഉത്പാദിപ്പിച്ച് ഇറച്ചി വില്‍ക്കുന്ന ലോകത്തെ ആദ്യ കമ്പനിയായി ഈറ്റ് ജസ്റ്റ് മാറി. ആരോഗ്യ, പാരിസ്ഥിതിക കാരണങ്ങളും മൃഗങ്ങളോടുള്ള കരുതലും മൂലം ലാബില്‍ ഉത്പാദിപ്പിച്ച ഇറച്ചിയോടുള്ള ആഭിമുഖ്യം കൂടിവരുന്നുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.

സസ്യവിഭവങ്ങള്‍ ഉപയോഗിച്ച് ഇറച്ചിയ്ക്ക് സമാനമായി നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്കും വിദേശത്ത് ഏറെ ആവശ്യക്കാരുണ്ട്. എന്നാല്‍ ലാബില്‍ നിര്‍മിക്കുന്ന മാംസം വിപണിയിലെത്തുന്നത് ഇതാദ്യമാണ്. ലാബിലെ പ്രത്യേക സാഹചര്യങ്ങളില്‍ മൃഗങ്ങളുടെ മാംസപേശികള്‍ കൃത്രിമമായി നിര്‍മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിനു പരമ്പരാഗത മാംസോത്പാദനത്തെ അപേക്ഷിച്ച് ചെലവും കൂടുതലാണ്. ലോകത്താദ്യമായി തങ്ങളുടെ ഉത്പന്നം വിപണിയിലെത്തിക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ വിവരം ഈറ്റ് ജസ്റ്റ് കമ്പനി തന്നെയാണ് പുറത്തു വിട്ടത്. കൃത്രിമമാംസം കൊണ്ടുണ്ടാക്കിയ നഗറ്റ്‌സ് ആയിരിക്കും വിപണിയിലെത്തിക്കുകയെന്നും ഇതിന് ഒരു പാക്കറ്റിന് 50 ഡോളര്‍ വില വരുമെന്നും കമ്പനി അറിയിച്ചു. ഇത് സാധാരണ നഗറ്റ്‌സിന്റെ വിലയുടെ പത്തിരട്ടിയോളമാണ്. എന്നാല്‍ ഉത്പന്നത്തിന്റെ വില കുറയുമെന്നും പ്രീമിയം ചിക്കനോടു കിട പിടിക്കുന്ന വിലയില്‍ കൃത്രിമമാംസം കൊണ്ടു നിര്‍മിച്ച നഗറ്റ്‌സ് സിംഗപ്പൂരിലെ ഭക്ഷണശാലകളില്‍ ലഭ്യമാകുമെന്നും സ്ഥാപനത്തിന്റെ സഹസ്ഥാപകനും സിഇഓയുമായ ജോഷ് ടെട്രിക്ക് പറഞ്ഞു. എന്നാല്‍ ഉത്പാദനച്ചെലവും വിലയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അദ്ദേഹം തയ്യാറായില്ല.

2021 അവസാനത്തിനു മുന്‍പായി കമ്പനി ലാഭത്തിലാകുമെന്നും ഉടന്‍ തന്നെ ഓഹരി വില്‍പന ആരംഭിക്കുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ലോകത്ത് കൃത്രിമ ഇറച്ചി ഉത്പാദിപ്പിക്കാനായി ഇരുപതിലധികം കമ്പനികള്‍ നിലവില്‍ ഗവേഷണം നടത്തുന്നുണ്ട്. ഇതുവരെ കൃത്രിമ മാംസം പരക്കേ അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും 2029ഓടു കൂടി ഇതിനു 140 ബില്യണ്‍ ഡോളറിന്റെ വിപണിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി പരീക്ഷണ നിരീക്ഷണത്തിന് ശേഷമാണ് മാംസം പൊതുവിപണിയില്‍ വില്‍പനക്ക് എത്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (18 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (20 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (28 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (35 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends