Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകം ആശങ്കയില്‍; ദുരൂഹത വര്‍ധിപ്പിച്ച് മൂന്നാമത്തെ ഫലകം കണ്ടെത്തി; അന്യഗ്രഹ ജീവി വാദം ശക്തമാകുന്നു; കാലിഫോര്‍ണിയയില്‍ പ്രത്യക്ഷപ്പെട്ടത്ത് പാറയില്‍ നിര്‍മിച്ച ഫലകം; ഹോളിവുഡ് ചലച്ചിത്രം സത്യമാകുന്നോ? അന്യഗ്രഹജീവികള്‍ ഭൂമിയെ നിയന്ത്രിക്കുമോ?

03 DECEMBER 2020 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

 

യൂട്ടായിലെയും റൊമാനിയയിലെയും ദുരൂഹഫലകത്തിന് പിന്നാലെ കടുത്ത ആശങ്ക ഉയര്‍ത്തി അന്യഗ്രഹ ജീവികള്‍ സ്ഥാപിച്ചെന്നു കരുതുന്ന മൂന്നാമത്ത ഫലകവും കണ്ടെത്തി. കാലിഫോര്‍ണിയയിലെ ഒരു പര്‍വതത്തിലാണ് ഫലകം കണ്ടെത്തിയത്. മറ്റുളളവയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കണ്ടെത്തിയത് പാറകൊണ്ട് നിര്‍മ്മിച്ച ഫലകമെന്നാണ് റിപ്പോര്‍ട്ട്.

റൊമാനിയയിലെ പിയത്ര നീമിലെ പെട്രോഡാവ ഡേസിയന്‍ കോട്ടയ്ക്ക് തൊട്ടരികിലായാണ് ഇതിനുമുമ്പ് ഫലകം കണ്ടെത്തിയത്. അതിന് ഒരാഴ്ച കഴിയുന്നതിനു മുമ്പാണ് ആദ്യത്തെ ഫലകം കണ്ടത്. അമേരിക്കയിലെ തെക്കന്‍ യൂറ്റായിലെ മരുഭൂമിയില്‍ നിന്നാണ് ആദ്യഫലം ലഭിച്ചത്. അമേരിക്കയിലെ ഫലകം കാണാതായതിന് തൊട്ടടുത്ത ദിവസമാണ് റൊമാനിയയിലെ ഫലകം പ്രത്യക്ഷപ്പെട്ടത്. പതിമൂന്നടി ഉയരത്തില്‍ ത്രികോണാകൃതിയുളള ഫലകമാണ് റൊമാനിയയില്‍ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയില്‍ ഉറപ്പിച്ച നിലയില്‍ തിളക്കമാര്‍ന്ന ഏതോ ഒരു ലോഹം കൊണ്ടുണ്ടാക്കിയ സ്തംഭത്തില്‍ ചില കുറിപ്പുകള്‍ കൂടി ഉണ്ട്. വിജനമായ സ്ഥലത്തെത്തിയ ചിലരാണ് ഈ ഫലകം ആദ്യം കാണുന്നത്. അമേരിക്കയിലെ തെക്കന്‍ യൂട്ടായിലെ മരുഭൂമിയില്‍ കണ്ടെത്തിയ ഫലകവും റൊമാനിയയില്‍ കണ്ടെത്തിയ ഫലകത്തില്‍ നിന്നും ചിലവ്യത്യാസങ്ങളുണ്ടായിരുന്നു.

ഇപ്പോള്‍ കാലിഫോര്‍ണിയില്‍ കണ്ടെത്തിയ ഫലകത്തിന് പത്തടി ഉയരവും 18 ഇഞ്ച് വീതിയുമാണുള്ളത്. പൊടുന്നനെയാണ് ഫലകം ഇവിടെ പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഭൂമിയില്‍ ഉറപ്പിച്ച നിലയിലാണ് ഫലകം. ഇത്തരമൊരു ഫലകം സ്ഥാപിക്കണമെങ്കില്‍ നിരവധി പേരുടെ പ്രയത്‌നം ആവശ്യമാണ്. എന്നാല്‍ മനുഷ്യര്‍ സ്ഥാപിച്ചതിന്റെ ഒരു ലക്ഷണവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതോടെയാണ് അന്യഗ്രഹജീവകളാണ് ഇതിനുപിന്നിലെന്ന വിശ്വാസം ശക്തമായത്. എന്നാല്‍, ഇക്കാര്യത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. ശാസ്ത്രലോകവും ഇതിനെക്കുറിച്ച് ഒന്നും തുറന്നുപറയുന്നില്ല.

നേരത്തേ കണ്ടെത്തിയ ഫലകങ്ങളെക്കുറിച്ചുളള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് ഇതെന്നാണ് ശാസ്തലോകം പറയുന്നത്. ഭൂമിയില്‍ അന്യഗ്രഹജീവികള്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ലക്ഷണമാണ് ഇതൊണ് അന്യഗ്രഹ ജീവികളെ വിശ്വസിക്കുന്നവര്‍ പറയുന്നത്. നേരത്തേ പറക്കും തളികകള്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടെന്ന് ഇവര്‍ അവകാശപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ സംഭവങ്ങള്‍ തങ്ങളുടെ വിശ്വാസം സത്യമാണെന്ന് തെളിയിക്കുന്നതാണെന്നാണ് അവര്‍ പറയുന്നത്.

സ്റ്റാന്‍ലി കുബ്രിക് സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം ' 2001 : എ സ്പേസ് ഒഡീസിയില്‍ ' ഇതുപോലൊരു സ്തംഭത്തെ കാണാം. ചിത്രത്തില്‍ അന്യഗ്രഹ ജീവികളാണ് ഈ സ്തംഭം നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആരാധകരില്‍ ആരെങ്കിലും നിര്‍മിച്ച് മരുഭൂമിയില്‍ സ്ഥാപിച്ചതാകാന്‍ ഇടയുണ്ടെന്നാണ് അന്ന് ചില ഗവേഷകര്‍ പറഞ്ഞിരുന്നത്. എന്തായാലും മൂന്നാമതും ഫലകം കണ്ടെത്തിയത് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ശാസ്ത്രലോകത്തിന്റെ വിശദീകരണത്തിന് കാതോര്‍ക്കുകയാണ് ഇപ്പോള്‍ ലോകം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (10 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (19 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (30 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (40 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (50 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (58 minutes ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (13 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (15 hours ago)

Malayali Vartha Recommends