Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

കൊച്ചിയിലെ നാലുവയസുകാരി സ്ലീപ്പിങ് ബ്യൂട്ടി ആയതിന്റെ വേദനയില്‍ കുടുംബം

23 MARCH 2017 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അഞ്ച് ദിവസത്തേക്ക് യാതൊരു പ്രതികരണവുമില്ലാതെ ഉറങ്ങുകയായിരുന്നു കൊച്ചിയിലെ നാലുവയസുകാരി ലിയ. നൂറു വര്‍ഷത്തേക്ക് ഉറക്കത്തിലാവുന്ന സുന്ദരിയായ രാജകുമാരിയുടെ കഥ എല്ലാവരും വായിച്ചിരിക്കും. കഥയില്‍ മാത്രമല്ല ജീവിതത്തിലും സമാനമായ അവസ്ഥകള്‍ സംഭവിക്കാം. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട ലിയ എന്ന നാലുവയസുകാരിയില്‍ അപൂര്‍വ ഉറക്കെവെകല്യമായ ''ക്‌ളെയ്ന്‍ ലെവിന്‍ സിന്‍ഡ്രോം'' അഥവാ സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം സ്ഥിരീകരിച്ചു.

സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥ കണ്ടെത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. പത്തുലക്ഷത്തില്‍ ഒന്നോ രണ്ടോ പേരില്‍ മാത്രമാണ് ഈ രോഗം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

കാലടി കാഞ്ഞൂര്‍ സ്വദേശികളായ ഡെന്നിയുടെയും ലിനുവിന്റെയും മൂത്തമകള്‍ ലിയയ്ക്കാണ് സ്ലീപ്പിങ് ബ്യൂട്ടി സിന്‍ഡ്രോം സ്ഥിരീകരിച്ചത്. ഡെന്നിയുടെയും ലിനുവിന്റെയും വിവാഹം കഴിഞ്ഞ് ആറുവര്‍ഷത്തിനുശേഷമായിരുന്നു ലിയയുടെ ജനനം. സംസാരിച്ചുതുടങ്ങിയതു മൂന്നാം വയസിലാണ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ആണ് ആദ്യമായി പെട്ടെന്ന് അബോധാവസ്ഥയിലായത്.

ചുഴലിരോഗമാണെന്ന് കരുതി ഡോക്ടര്‍മാര്‍ കോച്ചിവലിവിനുള്ള മരുന്ന് നല്‍കി. ഇതിനുശേഷം നാലു മാസത്തിനുള്ളില്‍ എട്ട് തവണകൂടി സമാന അവസ്ഥയുണ്ടായി. പെട്ടെന്ന് അബോധാവസ്ഥയിലായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം പതിനാറിനാണ് ആദ്യമായി ലിയയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. അക്ബര്‍ മുഹമ്മദ് ചേട്ടാലി പറഞ്ഞു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും കുറഞ്ഞ നിരക്കിലായിരുന്നു.

തുടര്‍ച്ചയായ ഇ.സി.ജി. പരിശോധനകളിലൂടെ കോച്ചിവലിവുണ്ടാക്കുന്ന അപസ്മാരമല്ലെന്ന് മനസിലായി. അഞ്ച് ദിവസത്തേക്ക് ലിയ യാതൊരു പ്രതികരണവുമില്ലാതെ ഉറക്കത്തിലായിരുന്നു. പരിശോധനകളില്‍ ദീര്‍ഘനേരത്തേക്ക് അബോധാവസ്ഥയുണ്ടാക്കാവുന്ന മറ്റ് രോഗങ്ങളല്ലെന്നും കണ്ടെത്തി. തലച്ചോറിലെ തരംഗങ്ങള്‍ നിരീക്ഷിച്ച് ഉറക്കത്തെക്കുറിച്ച് പഠിക്കുന്ന പോളിസോമ്‌നോഗ്രഫി, രക്തത്തിലെ ഓക്‌സിജന്റെ അളവ്, ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം, കണ്ണുകളുടെയും കാലുകളുടെയും ചലനം എന്നിവ പരിശോധിച്ചു.

ഇതിലൂടെ ദീര്‍ഘനേരം അബോധാവസ്ഥയുണ്ടാക്കുന്ന രോഗങ്ങളുമല്ലെന്ന് വ്യക്തമായി. മനഃശാസ്ത്ര പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും വിദഗ്ധ ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് ക്‌ളെയ്ന്‍ ലെവിന്‍ സിന്‍ഡ്രോം ആണെന്ന് സ്ഥിരീകരിച്ചത്.

ഈ രോഗം കണ്ടെത്തിയിട്ടുള്ള മൂന്നില്‍ രണ്ടുപേരും പുരുഷന്മാരാണ്. ക്‌ളെയ്ന്‍ ലെവിന്‍ സിന്‍ഡ്രോം എന്ന അവസ്ഥയില്‍ മണിക്കൂറുകള്‍ തൊട്ട് ദിവസങ്ങള്‍വരെ രോഗി ഗാഢനിദ്രയിലായിരിക്കും. ലിയയുടെ കാര്യത്തില്‍ ഉറക്കത്തിന് മുന്നോടിയായി അസാധാരണമായ പെരുമാറ്റവും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനുശേഷം അഞ്ചുദിവസം വരെ ഉറക്കത്തിലാവും.

കുടുംബചരിത്രം പരിശോധിച്ചതില്‍നിന്നും ലിയയുടെ അമ്മയുടെ അമ്മ സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും ദീര്‍ഘനാള്‍ ബോധക്ഷയം സംഭവിച്ചിരുന്നെന്നും കണ്ടെത്തി. ലിയയ്ക്ക് രോഗം സ്ഥിരീകരിച്ചതിനുശേഷം മരുന്നുകള്‍ നല്‍കി. മരുന്നുകളോടു നല്ല പ്രതികരണം കാണിച്ച ലിയ ഉണര്‍ന്നിരിക്കുകയും നന്നായി ആഹാരം കഴിക്കുകയും ചെയ്യുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

വീണ്ടും രോഗമുണ്ടാകാനുള്ള സാധ്യതയെപ്പറ്റിയും മരുന്നു നല്‍കുന്നതിനെക്കുറിച്ചും മാതാപിതാക്കള്‍ക്കു കൗണ്‍സലിങ് നല്‍കി. ലിയ ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയും ഇളയ സഹോദരിയുമൊത്ത് കളിക്കുകയും ചെയ്യുന്നുണ്ടെന്ന് പിതാവ് ബെന്നി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (19 minutes ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (27 minutes ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (28 minutes ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (38 minutes ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (53 minutes ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (1 hour ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (1 hour ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (2 hours ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (2 hours ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (9 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

Malayali Vartha Recommends