Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ആനിമേഷന്‍ കഥാപാത്രമായി കുഞ്ഞുണ്ണി മാഷ് എത്തുന്നു

27 MARCH 2017 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

എനിക്കു പൊക്കം കുറവാ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കുകുറവാണെന്നെത്താങ്ങാതിരിക്കുവിന്‍

കഴുത്തില്‍ രുദ്രാക്ഷമാലയും നെറ്റിയില്‍ ഭസ്മക്കുറിയുമിട്ട ഒരു ചെറിയ മനുഷ്യന്റെ വരികളാണിത്. കുട്ടികള്‍ക്കായി പാടിയും മൊഴിമുത്തുകള്‍ ചൊല്ലിയും നമുക്കിടയില്‍ ജീവിച്ച, ആ ചെറിയ വലിയ മനുഷ്യന്‍ സ്വന്തം വീടെവിടെയാണെന്ന് ചോദിച്ചാല്‍ ഇപ്രകാരം പറയുമായിരുന്നു.


തൃശൂരില് നിന്ന് പതിനാല് നാഴിക പടിഞ്ഞാറ്, കൊടുങ്ങല്ലൂരില് നിന്ന് പതിനാല് നാഴിക വടക്ക്, ഗുരുവായൂരില് നിന്ന് പതിനാല് നാഴിക തെക്ക്. അതാരാണെന്ന് മനസ്സിലായിക്കാണുമല്ലോ? കുഞ്ഞുണ്ണി മാഷ് അല്ലാതെ മറ്റാരുമല്ല. 2006 മാര്‍ച്ച് 26-നായിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.



ചെറുപ്പത്തില്‍കുഞ്ഞുണ്ണി മാഷ് ഏറ്റവും ഇഷ്ടപ്പെട്ടത് സീതച്ചേച്ചിയെ ആയിരുന്നു. ചേച്ചിയിലൂടെയാണ് കഥകളെയും കവിതകളെയും മാസ്റ്റര്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. ഒരു കൈയില്‍ ഒരു പാളയും ഇല്ലിക്കോലും പിടിച്ച് സ്വന്തം വീട്ടില്‍ ക്കയറിവരാറുള്ള ഒരു ഭ്രാന്തിത്തള്ളയെക്കുറിച്ചായിരുന്നു മാസ്റ്റര്‍ ആദ്യമായി എഴുതിയ വരികള്‍. അവര്‍ക്ക് അമ്മ ദോശയോ ചോറോ നല്‍കുമായിരുന്നു. അവര്‍ കൈയില്‍ പിടിച്ച പാളയും ഇല്ലിക്കോലും എന്തിനായിരുന്നുവെന്ന് ചിന്തിച്ചു നോക്കിയപ്പോഴാണ് മാസ്റ്ററുടെ ആദ്യ കവിത പിറക്കുന്നത്. അതിങ്ങനെ,

വീശാം ഇരിക്കാം
കുടയായ് പിടിക്കാം
ഇനി വേണ്ടിവന്നാല്‍
കാശിക്കുപോകാന്‍
ഒരു പാത്രമാക്കാം

അതിനുശേഷം കവിതകളുടെ പെരുമഴക്കാലം തന്നെ സൃഷ്ടിച്ചു മാസ്റ്റര്‍. കുട്ടികള്‍ക്കുവേണ്ടി മാസ്റ്റര്‍് എഴുതിയ കവിതകള്‍ അത്രമേല്‍ ആസ്വാദ്യകരമായിരുന്നു. പട്ടിയും പൂച്ചയും പപ്പടവും മിഠായിയും കാക്കയും താക്കോലും അങ്ങനെ കണ്ണില്‍ കണ്ടതിനെക്കുറിച്ചെല്ലാം മനോഹരമായി കവിത എഴുതി.

വീട്ടിലെ പട്ടിക്കു ചട്ടിയില് ചോറു
റോട്ടിലെ പട്ടിക്ക് തൊട്ടിയില് ചോറ്
നാട്ടിലെ പട്ടിക്ക് നാടെല്ലാമേറ്

ഇത്തരം കവിതകള്‍ ആദ്യമായി ആനിമേഷന്‍ രൂപത്തില്‍ ചിത്രമാവുകയാണ്. കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും നല്‍കുന്ന തരത്തില്‍ രസകരമായി ആനിമേഷന്‍ നടത്തിയിരിക്കുന്നത് ബിജു ബാവോഡ് ആണ്.



കുഞ്ഞുണ്ണി മാഷ് ആനിമേഷന്‍ കഥാപാത്രമായി കുട്ടികള്‍ക്ക് നേരിട്ട് കഥകളും നാട്ടറിവുകളും കവിതകളും ചൊല്ലി കൊടുക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കുഞ്ഞിക്കഥകള്‍, ചക്കര മാമ്പഴം, ചക്കരപ്പാവ, മഴവില്ല്, മണ്ണപ്പം എന്നിങ്ങനെ ഒരു പരമ്പര രൂപത്തിലാണ് സി.ഡി റിലീസ് ചെയ്യുന്നത്. പൂര്ണമായും 2 ഡി ആനിമേഷന്‍ രൂപത്തിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ബിജു തന്റെ ശ്രമത്തെക്കുറിച്ച് വിശദീകരിക്കുന്നു
കുഞ്ഞുണ്ണി മാസ്റ്ററുടെ സഹോദരി രാധ ടീച്ചറുടെ ആശീര്‍വാദത്തോടെയാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. കൂടാതെ മാസ്റ്ററുടെ മരുമകന്‍ കേശവദേവും മരുമകളും കവയിത്രിയുമായ ഉഷയുമാണ് ബിജുവിന് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കിയത്.



കോഴിക്കാട് ആസ്ഥാനമായ ബിറ്റ്വീന്‍ അനിമേഷന്‍ ആണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സംവിധാനവും തിരക്കഥയും ബിജു തന്നെയാണ്. അസോസിയേറ്റ് ഡയറക്റ്ററായി അനൂപ് നങ്ങാളിയും മാസ്റ്റര്‍്ക്ക് ശബ്ദം നല്‍കാന്‍ അഡ്വ. മോഹനനുമാണ് ബിജുവിനൊപ്പം നിന്നത്.

(

മലയാള സാഹിത്യത്തില്‍ കുട്ടികളോട് ഏറ്റവും അടുപ്പമുള്ള കൃതികള്‍ രചിച്ചത് കുഞ്ഞുണ്ണി മാസ്‌റററാണ്. ഇങ്ങനെയൊരു ചിത്രം ചെയ്യണമെന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. ഈ ആനിമേഷന്‍ ചെയ്യാനായി രണ്ടു വര്‍ഷത്തോളം ശ്രമം നടത്തി. ബഷീര്‍ക്കഥകള്‍ ആയിരുന്നു എന്റെ ആദ്യത്തെ സംരംഭം. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രോത്സാഹനമുണ്ടാകുകയാണെങ്കില്‍ എല്ലാ സ്‌കൂള്‍ ലൈബ്രറിയിലേക്കും ഇത്തരം സി.ഡികള്‍ നല്‍കാനും കുട്ടികള്‍ക്ക് സാഹിത്യകൃതികളെ അടുത്തറിയാനും കഴിയും. നല്ല കൃതികള്‍ ഇനിയും ആനിമേഷന്‍ രൂപത്തില്‍ ചെയ്യണമെന്ന ആഗ്രഹമുണ്ട്; ബിജു തന്റെ ആഗ്രഹം വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends