അമ്മയ്ക്കുവേണ്ടി മകളാവുന്ന മകന്
മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തള്ളുന്ന മക്കള്‍ക്ക് അനുകരിയ്ക്കാവുന്ന ഒരു പാഠമായി എത്തുകയാണ് ഈ മകന്റെ പ്രവൃത്തി.
കഴിഞ്ഞ 20 വര്‍ഷമായി തന്റെ സുഖമില്ലാത്ത അമ്മയെ സന്തോഷിപ്പിക്കാന്‍ ഈ മകന് എത്തുന്നത് മരിച്ചു പോയ അവന്റെ സഹോദരിയുടെ വേഷത്തിലാണ്. തന്റെ 15-ാമത്തെ വയസ്സു മുതലാണ് ഈ മകന് സഹോദരിയെ പോലെ വസ്ത്രം ധരിച്ച് അമ്മയുടെ മുന്‍പിലെത്തുന്നത്.
തന്റെ സഹോദരി മരിച്ചതിന്റെ ആഘാതത്തില്‍ മാനസിക വിഭ്രാന്തി സംഭവിച്ചതാണ് അമ്മയ്ക്കെന്ന് ഈ മകന് വേദനയോടെ പറയുന്നു. അമ്മയെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാനും സഹോദരി മരിച്ചിട്ടില്ലെന്ന് വരുത്തി തീര്‍ക്കാനുമാണ് താന്‍ ഇത്തരത്തില്‍ വസ്ത്രം ധരിച്ച് അമ്മയുടെ മുന്പില് എത്തുന്നതെന്ന് ഈ മകന് പറയുന്നു.
തെരുവില്‍ ഫ്ളൂട്ട് വായിച്ചാണ് അമ്മയ്ക്കും തനിക്കുമുള്ള വരുമാന മാര്‍ഗ്ഗം ഈ 35-കാരന് ഉണ്ടാക്കുന്നത്. ഇതുവരെ വിവാഹിതനാകാത്ത ഈ മകന്റെ ജീവിതം അമ്മയുടെ ചുറ്റുമാണ്. ലോകത്തിലെ ഏറ്റവും നല്ല മകനാണ് ഇതെന്നാണ് എല്ലാവരും ഇപ്പോള്‍ പറയുന്നത്.
https://www.facebook.com/Malayalivartha