Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!


വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..


കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...

അപൂര്‍വങ്ങളില്‍ അപൂര്‍വം ഈ ചിത്രം; പുലിക്കുട്ടിയെ പാലൂട്ടുന്ന സിംഹിണി

20 JULY 2017 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശത്രുതയുടെ കാര്യത്തില്‍ 'കീരിയും പാമ്പും പോലെ...' എന്നു വിശേഷിപ്പിക്കാം ആഫ്രിക്കന്‍ സിംഹങ്ങളെയും പുള്ളിപ്പുലികളെയും. പരസ്പരം കണ്ടാല്‍ കടിച്ചു കീറി കൊല്ലുന്ന സ്വഭാവം. പക്ഷേ പ്രകൃതിയല്ലേ, ഏതു നിമിഷവും നിയമങ്ങള്‍ മാറിമറയാം. അത്തരമൊരു നിമിഷത്തെ സ്‌നേഹക്കാഴ്ചയാണ് ഇപ്പോള്‍ ജന്തുസ്‌നേഹികള്‍ക്കിടയിലെ ചര്‍ച്ച.

ടാന്‍സാനിയയിലെ ങ്കോറോങ്കോറോ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്നായിരുന്നു ഈ കാഴ്ച. അഞ്ചു വയസ്സ് പ്രായമുള്ള സിംഹിണി ഏതാനും ആഴ്ചകള്‍ മാത്രം പ്രായമുള്ള പുലിക്കുഞ്ഞിന് പാലു കൊടുക്കുന്നു. 'അദ്ഭുതക്കാഴ്ച' എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിച്ചത്. കാരണം ഇത്തരമൊരു കാഴ്ച ഇന്നേവരെ ലോകത്തിനു മുന്നിലെത്തിയിട്ടില്ല. വന്യമൃഗസംരക്ഷണ കേന്ദ്രം സന്ദര്‍ശിച്ച ഒരു ഫൊട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോ അതിനാല്‍ത്തന്നെയാണ് ലോകമാധ്യമങ്ങളില്‍ തന്നെ പ്രാധാന്യമുള്ള വാര്‍ത്തയായതും.

എന്നാല്‍ ഈ സ്‌നേഹബന്ധം എത്രനാള്‍ തുടരും എന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് സംശയമുണ്ട്. നോസികിടോക് എന്നു പേരിട്ടിരിക്കുന്ന സിംഹിണി ഒരു മാസം മുന്‍പാണ് ഏതാനും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഫോട്ടോയിലില്ലെങ്കിലും ചെടിക്കൂട്ടങ്ങള്‍ക്കിടയില്‍ സുഖമായിരിപ്പുണ്ട് അവ.

വേട്ടക്കാരുടെ ഭീഷണിയുള്ളതിനാല്‍ നോസികിടോക്കിനെ ഒരു ജിപിഎസ് റേഡിയോ കോളര്‍ വഴി അധികൃതര്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ പുലിക്കുഞ്ഞിന്റെ അമ്മയെ ഇതുവരെ കണ്ടെത്താനുമായിട്ടില്ല. എപ്പോള്‍ മുതല്‍ ഈ പുലിക്കുട്ടി സിംഹിണിക്കൊപ്പമുണ്ട് എന്ന കാര്യത്തിലും വ്യക്തതയില്ല. ആദ്യകാഴ്ചയില്‍ ഏതാനും ആഴ്ചത്തെ പ്രായമേ തോന്നുകയുള്ളൂ പുലിക്കുഞ്ഞിന്. അതാണ് ജന്തുസ്‌നേഹികളെ ആശങ്കാകുലരാക്കുന്നതും.

പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങള്‍ 12 മുതല്‍ 14 മാസം വരെ അമ്മയ്‌ക്കൊപ്പം നില്‍ക്കാറുണ്ട്. അതേസമയം ഒറ്റയ്ക്ക് ഏഴു മുതല്‍ എട്ടുമാസം വരെ അതിജീവനം നടത്തിയ കുഞ്ഞുങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സിംഹങ്ങളുടെ കാര്യങ്ങള്‍ അങ്ങനെയല്ല. പ്രസവസമയത്ത് എല്ലാവരില്‍ നിന്നും വിട്ടുമാറി നില്‍ക്കുന്നതാണ് സിംഹിണികളുടെ പതിവ്. കുഞ്ഞുങ്ങള്‍ക്ക് ആറു മുതല്‍ എട്ടു വരെ ആഴ്ച പ്രായമാകുമ്പോഴേക്കും സിംഹിണി തിരികെ തന്റെ കൂട്ടത്തിലേക്കു പോകും. നിലവില്‍ തന്റെ കുഞ്ഞുങ്ങളോടുള്ള സ്‌നേഹത്തിന്റെ ഒരു പങ്കായിരിക്കാം അമ്മസിംഹം പുള്ളിപ്പുലിക്കും കൊടുക്കുന്നത്. അവയുടെ അതേ പ്രായം തന്നെയാണല്ലോ പുള്ളിപ്പുലിക്കും. എന്നാല്‍ സിംഹങ്ങളുടെ കൂട്ടത്തിലേക്ക് ഇതെത്തിയാല്‍ ആദ്യകാഴ്ചയില്‍ തന്നെ മറ്റുള്ളവ കടിച്ചുകീറുമെന്നത് ഉറപ്പ്.

ഇനി അഥവാ സിംഹിണിയെ വിട്ട് പുള്ളിപ്പുലി പോയാലോ? അതിന് ഒന്നൊന്നര മാസമേ പ്രായം കാണുകയുള്ളൂ. ഒറ്റയ്ക്ക് ജീവിക്കുക ഏറെക്കുറെ അസാധ്യം. മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. കഴുതപ്പുലികള്‍, കാട്ടുതീ തുടങ്ങിയ ഭീഷണികള്‍ ടാന്‍സാനിയന്‍ വനത്തിലുണ്ട്. ഇവയുടെ ആക്രമണവും മറ്റും കാരണം ഓരോ വര്‍ഷവുമുണ്ടാകുന്ന സിംഹക്കുഞ്ഞുങ്ങളില്‍ പകുതിയും ഒരു വര്‍ഷത്തിനപ്പുറം ജീവിക്കാറില്ല. അമ്മയുണ്ടായിരിക്കെത്തന്നെ സിംഹക്കുഞ്ഞുങ്ങള്‍ക്ക് ഇങ്ങനെയാണെങ്കില്‍ പുള്ളിപ്പുലിക്കുഞ്ഞിന്റെ കാര്യം പറയാനുണ്ടോ?

സിംഹത്തിന്റെ പാലു കുടിച്ചു വളരുന്നതില്‍ പുള്ളിപ്പുലിക്ക് പ്രശ്‌നമൊന്നുമില്ല. സിംഹവും പുലിയും ഒരേതരം പാലാണ് പുറപ്പെടുവിക്കുന്നത്. ഇരുവിഭാഗത്തിന്റെയും കുട്ടികളെ പരിചരിക്കുന്ന രീതിയും ഏകദേശം ഒരുപോലെയാണ്. അതേസമയം സിംഹക്കുഞ്ഞുങ്ങള്‍ പുള്ളിപ്പുലിയെ എങ്ങനെ സ്വീകരിക്കുമെന്ന കാര്യവും സംശയമാണ്. ഒരുപക്ഷേ വിശന്നിരിക്കുന്ന അവ പുലിയെ ഭക്ഷണമാക്കാന്‍ വരെ സാധ്യതയുണ്ട്. സിംഹക്കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള നിലവിലെ ജീവിതവും അത്ര എളുപ്പമാകില്ലെന്നര്‍ഥം! എന്തായാലും പുള്ളിപ്പുലിക്ക് വേണ്ട സംരക്ഷണമൊരുക്കാന്‍ തന്നെയാണ് ങ്കോറോങ്കോറോ വന്യജീവി സംരക്ഷണകേന്ദ്രത്തിന്റെ തീരുമാനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (4 minutes ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (8 minutes ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (11 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (16 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (21 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (24 minutes ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (28 minutes ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (39 minutes ago)

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...  (40 minutes ago)

KOCHI പോലീസ് അന്വേഷണം ആരംഭിച്ചു..  (46 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!  (52 minutes ago)

Waterfall-illness 62 പേരുടെ സാംപിൾ പരിശോധിച്ചു  (57 minutes ago)

ഇടതുമുന്നണിയിൽ വൻ അധികാര തർക്കം; പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐയും പാർട്ടി മാധ്യമങ്ങളും ഒരേസമയം രംഗത്ത്...  (1 hour ago)

കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...  (1 hour ago)

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 hour ago)

Malayali Vartha Recommends