Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!


വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..


കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...

അതിജീവനത്തിന്റെ പ്രതീകമായ ജിന്‍കോ സസ്യത്തിന് വയസ്സ് 270 ദശലക്ഷം വര്‍ഷം

20 JULY 2017 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ജീവിക്കുന്ന ഫോസിലുകള്‍ എന്നറിയപ്പെടുന്ന ജീവലോകത്തെ തന്നെ അത്ഭുതമാണ് 270 ദശലക്ഷം വര്‍ഷങ്ങളായി പരിണാമത്തിനു വിധേയമാകാതെ നിലകൊള്ളുന്ന ജിന്‍കോ എന്ന സസ്യം. 1945-ല്‍ ജപ്പാനിലെ അമേരിക്ക പ്രയോഗിച്ച അണുബോംബിനെ പോലും അതിജീവിച്ച ചരിത്രം ഇതിനുണ്ട്.

ആദ്യ കാലങ്ങളില്‍ ചൈനയില്‍ ഒരു ചെറിയ ഭൂപ്രദേശത്തു ഒരു തനതു സസ്യമായി തുടര്‍ന്നു പോന്നിരുന്ന ജിന്‍കോ, യൂറോപ്യന്‍മാരുടെ ചൈന സന്ദര്‍ശനത്തോടെ അവിടെ നിന്നും യൂറോപ്പിലും പിന്നീട് ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു. ബുദ്ധമതത്തില്‍ പ്രത്യേക സ്ഥാനമുള്ളവയാണ് ഇവ, അതിനാല്‍ തന്നെ അതീവ ശ്രദ്ധയോടെ ബൗദ്ധര്‍ ഇവയെ പരിപാലിച്ചു പോന്നിരുന്നു.

ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പഴക്കമുള്ള ജിന്‍കോ കാണപ്പെടുന്നത് ചൈനയില്‍ ആണ്, 1500 വര്‍ഷമാണ് ഇതിന്റെ പഴക്കം. കാണാനും അതിമനോഹരമാണ് ജിന്‍കോ, വിശറി ആകൃതിയില്‍ ഇളം പച്ച നിറത്തോടു കൂടിയ ഇലകള്‍ ആണ് ജിന്‍കോക്ക് ഒരു വശ്യ സൗന്ദര്യം കൊടുക്കുന്നത്.



ഇതിനാല്‍ തന്നെ പൂന്തോട്ടങ്ങളില്‍ ഉദ്യാന സസ്യമായും വലിയ സ്ഥാനമാണ് ഇവയ്ക്കുള്ളത്. ആണ്‍ പെണ്‍ മരങ്ങള്‍ വ്യത്യസ്തമായി ഉണ്ടെങ്കിലും, മൂപ്പെത്തിയ കായകള്‍ ഒരല്പം ദുര്‍ഗന്ധം വമിക്കുന്നതാകയാല്‍ പെണ്‍ മരങ്ങള്‍ ഉദ്യാന സസ്യങ്ങള്‍ ആയി അധികം ഉപയോഗിക്കുന്നില്ല. തണുത്ത കാലാവസ്ഥയാണ് ജിന്‍കോക്കു പഥ്യം.

ശരത്കാലം ആവുന്നതോടെ ഇലകള്‍ എല്ലാം സ്വര്‍ണ വര്‍ണമാവുകയും പൊഴിഞ്ഞു പോവുകയും ചെയ്യും. സ്വര്‍ണ വര്‍ണമുള്ള ജിങ്കോയിലകള്‍ മരത്തിനു ചുറ്റും പരന്നു കിടക്കുന്നതും നയന മനോഹരമാണ്. ചൈനയിലെയും ജപ്പാനിലെയും ബുദ്ധമതാശ്രമങ്ങളില്‍ സ്ഥിര സാന്നിധ്യമാണ് ജിന്‍കോ. ദക്ഷിണേന്ത്യയില്‍ പലയിടത്തും ഈ വൃക്ഷം വച്ചുപിടിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെകിലും മിക്കതും ഇവിടത്തെ മിതോഷ്ണ കാലാവസ്ഥയില്‍ വളരാതെ പോവുകയായിരിന്നു.

ജിന്‍കോയുടെ അതിജീവനത്തിനു മറ്റൊരുദാഹരണമാണ് ജപ്പാനിലെ ഹിരോഷിമയിലുള്ളത്. 1945 ഓഗസ്‌ററ് 6-ലെ അമേരിക്കയുടെ അണു ബോംബ് പ്രയോഗത്തില്‍, ബോംബ് പതിച്ച സ്ഥലത്തിന് രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍വ്വ ചരാചരങ്ങളും നാമാവശേഷമായപ്പോയി. പിന്നീട് സെപ്റ്റംബറില്‍ ഈ പ്രദേശത്തു നടത്തിയ പര്യവേഷണത്തില്‍ ഈ മേഖലയില്‍ ആറോളം ജിന്‍കോ വൃക്ഷങ്ങള്‍ ജീവനോടെ നിലനില്‍ക്കുന്നതായി കണ്ടെത്തി. മുച്ചൂടും കരിഞ്ഞു പോയവയില്‍ നിന്നും പുനര്‍ജീവനം ചെയ്തവയായിരുന്നു അവ.

അതിനാല്‍ തന്നെ ജിന്‍കോ ജപ്പാന്‍കാര്‍ക്ക് പ്രതീക്ഷയുടെ പ്രതീകമാണ്. പ്രകൃതി നിര്‍ധാരണത്തിന്റെ പോരാട്ടവീഥികളില്‍ കഴിഞ്ഞ 270 ദശലക്ഷം വര്‍ഷങ്ങള്‍ വിജയശ്രീലാളിതമായി, അചഞ്ചലമായി നില്‍ക്കുന്ന ജിന്‍കോ ജൈവലോകത്തെ തളരാത്ത പോരാളിയാണ്. അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ജിന്‍കോ ജീവിക്കുന്ന ഫോസില്‍ മാത്രമല്ല ജീവിക്കുന്ന ഇതിഹാസവുമാണെന്ന് പറയേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (4 minutes ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (8 minutes ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (11 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (16 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (21 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (24 minutes ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (28 minutes ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (39 minutes ago)

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...  (40 minutes ago)

KOCHI പോലീസ് അന്വേഷണം ആരംഭിച്ചു..  (46 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!  (52 minutes ago)

Waterfall-illness 62 പേരുടെ സാംപിൾ പരിശോധിച്ചു  (57 minutes ago)

ഇടതുമുന്നണിയിൽ വൻ അധികാര തർക്കം; പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐയും പാർട്ടി മാധ്യമങ്ങളും ഒരേസമയം രംഗത്ത്...  (1 hour ago)

കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...  (1 hour ago)

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 hour ago)

Malayali Vartha Recommends