വീട്ടില്‍ വന്നു കയറിയ പശുവിന്റെ ഉടമയെ തേടി ഒരു കുടുംബം
അലഞ്ഞു തിരഞ്ഞ് വിരുന്നെത്തിയ പശുവിന്റെ ഉടമസ്ഥനെ കണ്ടെത്താന്‍ പൊലീസ് സഹായം തേടുന്നു ഒരു കുടുംബം.
കുറവിലങ്ങാട് പള്ളിയമ്പ് -പാറ്റാനി റോഡില്‍ എളൂക്കുന്നേല്‍ ശിവദാസന്റെ വീട്ടിലാണ് തിങ്കളാഴ്ച കറുത്ത നിറമുള്ള പശു എത്തിയത്. അപ്രതീക്ഷിതമായെത്തിയ അതിഥിയെ പുല്ലും വെള്ളവും നല്കി സ്വീകരിച്ചു കുടുംബം.
സമീപവാസികളോടും നാട്ടുകാരോടും വിവരം പറഞ്ഞു. ഉടമയെ അന്വേഷിച്ച് രണ്ടുദിവസം കാത്തിരിക്കുകയും ചെയ്തു. ആരും തേടി വരാതായപ്പോള്‍ ശിവദാസന്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.
പശുവിനെ നഷ്ടപ്പെട്ടതായി ആരും പരാതി നല്‍കിയിട്ടില്ലെന്നും രണ്ടുദിവസം കൂടി സംരക്ഷിക്കണമെന്നുമാണ് പൊലീസ് നല്കിയ നിര്‍ദേശം.
എന്തായാലും പശു സുരക്ഷിതയായി ശിവദാസന്റെ വീട്ടിലെ തൊഴുത്തിലുണ്ട്. യഥാര്‍ഥ ഉടമയെ കണ്ടെത്തിയാല്‍ നല്കാന് ശിവദാസനും കുടുംബവും തയാര്‍.
https://www.facebook.com/Malayalivartha