Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...

'എന്നെ തെറിവിളിക്കുന്നവർ ഈ രണ്ട് വോയിസും കേൾക്കുകഞാൻ സജിനയോട് ഒരു രൂപ ചോദിച്ചതായി അവൾ പറയുന്നുണ്ടോ? ഞാൻ ആകെ ചെയ്ത തെറ്റ് അവളുടെ കരച്ചിൽ കണ്ടപ്പോൾ കടമുറി ഉണ്ടാക്കി കൊടുക്കാം എന്ന് പറഞ്ഞു...' സജ്നയുമായി സംസാരിച്ചതിന്റെ വോയിസ് പുറത്തുവിട്ട് സുശാന്ത് നിലമ്പൂർ

20 OCTOBER 2020 12:48 PM IST
മലയാളി വാര്‍ത്ത

ഇന്ന് രാവിലെയാണ് ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്ന വാർത്തകൾ പുറത്തേക്ക് വന്നത്. ഈ അടുത്ത കാലത്ത് ഉയർന്നുവന്ന വിവാദങ്ങളിൽ മനംനൊന്താണ് ആത്മഹത്യാ ശ്രമമെന്നാണ് സൂചന. ഉപജീവനമാർഗമായ ബിരിയാണി വില്പന ചിലർ‌ തടസപ്പെടുത്തുന്നുവെന്ന് പറഞ്ഞ് മനംനൊന്ത് ദിവസങ്ങൾക്ക് മുമ്പ് സജ്ന തന്റെ ഫേസ്ബുക്കിൽ ലൈവിൽ പൊട്ടിക്കരഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇതേതുടർന്ന് നടൻ ജയസൂര്യ ഉൾപ്പെടെ നിരവധിയാളുകൾ സജ്നയ്ക്ക് സഹായ വാഗ്ദ്ധാനങ്ങളുമായി രംഗത്തെത്തിയിരുന്നു.

അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം സജ്നയുടെ ഫോൺ സംഭഷണം എന്നരീതിയിൽ ഒരു ഓഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുണ്ടായി. ഇതിൽ ചാരിറ്റിപ്രവർ‌ത്തകനായ സുശാന്ത് നിലമ്പൂരിനെതിരെയും പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇതോടുകൂടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ സജ്നയ്ക്കും സുശാന്തിനുമെതിരെ വിമർശനങ്ങൾ ഉയരുകയും ചെയ്തു.

എന്നാൽ സജ്നയുമായിട്ടുള്ള സംഭാഷണത്തിന്റെ ഓഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സുശാന്ത് നിലമ്പൂർ. 'എന്റെ കൂടെ നിന്നയാൾ ട്രാപ്പ് ചെയ്തതാണെന്ന്' സജ്ന ഓഡിയോയിൽ പറയുകയാണ്. എന്തടിസ്ഥാനത്തിൽ തന്നെ തെറി വിളിക്കുന്നതെന്ന് സുശാന്ത് കുറിപ്പിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്നെ തെറിവിളിക്കുന്നവർ ഈ രണ്ട് വോയിസും കേൾക്കുകഞാൻ സജിനയോട് ഒരു രൂപ ചോദിച്ചതായി അവൾ പറയുന്നുണ്ടോ? ഞാൻ ആകെ ചെയ്ത തെറ്റ് അവളുടെ കരച്ചിൽ കണ്ടപ്പോൾ കടമുറി ഉണ്ടാക്കി കൊടുക്കാം എന്ന് പറഞ്ഞു, ജയേട്ടൻ അവളുടെ കാര്യം ഏറ്റെടുത്തപ്പോൾ മൂന്നു ലക്ഷം രൂപക്ക് ചെറിയൊരു വീട് ഞാൻ വാങ്ങി കൊടുക്കാം എന്ന് സമ്മതിക്കുകയും എന്റെ കയ്യിലെ കാശിനു ഞാൻ അവൾക്കൊരു ഫ്രീസർ വാങ്ങി കൊടുക്കുകയും ചെയ്തു.സജിനയുടെ പേരിൽ ഞാൻ നിങ്ങളെ ആരെയെങ്കിലും വിളിച്ചോ,നേരിട്ട് ബന്ധപെട്ടോ ഒരു രൂപ ചോദിക്കുകയോ വാങ്ങിക്കുകയോ ചെയ്തിട്ടുണ്ടോ?പിന്നെ എന്തടിസ്ഥാനത്തിൽ എന്നെ തെറി വിളിക്കുന്നത്‌?

കഴിഞ്ഞ ദിവസം ഓഡിയോ പുറത്തുവന്നതിന് പിന്നാലെ സുശാന്ത് ഒരു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. 'സജ്നയുമായി ബന്ധപ്പെട്ട വിഷയത്തിന് ഒരു വിശദീകരണം തരണമെന്ന് തോന്നുന്നു.സജ്ന അവളുടെ സുഹൃത്തുമായി സംസാരിക്കുന്ന ഒരു വോയിസ് ഇന്നലെ മുതൽ ലീക്കായിട്ടുണ്ട്.അതിൽ എന്നെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. എന്നെ വലിച്ചുകീറുമെന്നൊക്കെയാണ് സജ്ന പറയുന്നത്.അത് എന്തോ ആയിക്കോട്ടെ,ഞാൻ സജ്നയെ സഹായിക്കാൻ ചെന്നതിന്റെ പേരിലാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായതെന്ന് നിങ്ങളാദ്യം മനസിലാക്കണം.സജ്നയെ സഹായിക്കാൻ ഇറങ്ങിയതിന്റെ കാരണം ഞാൻ നിങ്ങളോട് വിശദീകരിക്കുകയാണ്.സജിന ബിരിയാണി വിൽക്കുന്നതുപോലെ ഞാനും മൈസുരുവിൽ ഒരു ഓംമ്നി വാനിൽ 60 രൂപയ്ക്ക് ബിരിയാണി വിറ്റ ഒരാളാണ്. തുടക്ക സമയത്ത് സജ്നയ്ക്ക്അനുഭവിക്കേണ്ടി വന്നതുപോലെ എനിക്കും ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്.

ആരും വാങ്ങിക്കാതെ കുറേ ബിരിയാണി കളയേണ്ടി വന്നിട്ടുണ്ട്.സജ്ന ലൈവിൽ ഇതേ കാര്യം പറഞ്ഞപ്പോൾ എനിക്കും വല്ലാത്ത ഒരു വിഷമം.അതുകൊണ്ടാണ് ഞാൻ സജ്നയ്ക്ക് കടമുറി നിർമിച്ച് നൽകാമെന്ന് പറഞ്ഞത്.അങ്ങനെ ഞാൻ ആ വീഡിയോ എന്റെ പേജിൽ പോസ്റ്റ് ചെയ്തതിന് ശേഷം ഒരുപാട് സഹായങ്ങൾ കിട്ടി. അങ്ങനെയാണ് നടൻ ജയസൂര്യയും ഹോട്ടലിന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തത്. പക്ഷേ ഞാൻ സജ്നയ്ക്ക് കടമുറി നിർമിച്ച് നൽകാമെന്ന് പറഞ്ഞതാണ്. ഇതിന്റെ പേരിൽ പിന്മാറിയാൽ നാളെ നിങ്ങൾ തന്നെ ചോദിക്കും.

അതുകൊണ്ടാണ് ഞാൻ എറണാകുളത്ത് പോയി സജ്നയെ നേരിട്ട് കണ്ടത്.സജ്ന തന്നെ പറഞ്ഞു ജയേട്ടൻ ഈ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ടെന്ന്.അപ്പോൾ ഞാനൊരു അമ്പതിനായിരം കൊടുക്കാമെന്നാണ് പിന്നെ കരുതിയത്.എല്ലാം ഓക്കെയായിട്ടുണ്ടല്ലോ. അപ്പോൾ സജ്ന പറഞ്ഞു, എനിക്ക് ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നത് ഒരു വീടാണ് അതിന് എന്തെങ്കിലും ചെയ്തു തരാൻ പറ്റുമോ എന്ന്.വീഡിയോ ചെയ്തു തരാൻ പറ്റുമോ എന്ന് ചോദിച്ചു. വീഡിയോ ചെയ്യുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു.അക്കൗണ്ട് നമ്പരും വച്ച് വീടിന്റെ കാര്യത്തിൽ പണം പിരിക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു'- അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ  (40 minutes ago)

സ്ഥാനാര്‍ഥി ജീവനൊടുക്കി...  (45 minutes ago)

മോദി തലസ്ഥാനത്ത്..! CBI ശബരിമലയിൽ...! രണ്ടാളും ഒരുമിച്ച് കേരളത്തിൽ വെള്ളിടിവെട്ടി പിണറായി..!  (48 minutes ago)

ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി...പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചൂ  (1 hour ago)

ഏത്തവാഴ കർഷകർ ദുരിതത്തിൽ...  (1 hour ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (1 hour ago)

ഷാഫിക്കാ...നമുക്ക് കോൺഗ്രസിനെ തിരിച്ച് പിടിക്കണ്ടേ..! ഒറ്റ ചോദ്യം മറുപടി ഇങ്ങനെ കെട്ടിപിടിച്ച് കരഞ്ഞ് ജനം ...  (2 hours ago)

എല്ലാം തകർത്തത് കാവ്യയുടെ മെസേജുകള്‍' മഞ്ജു കണ്ട PRIVATE CHAT എവിടെ..?കോടതിയുടെ ചോദ്യം. ഇറങ്ങി പോയി അഡ്വ മിനി  (2 hours ago)

18ന് കേസ് പരിഗണിക്കും  (2 hours ago)

26ന് വൈകിട്ട്‌ സന്നിധാനത്തെത്തും.  (2 hours ago)

തൂങ്ങി മരിച്ച നിലയിൽ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ മൊഴിയെടുക്കാൻ എസ്ഐടി  (2 hours ago)

വയനാട് തുരങ്കപാതയ്ക്ക് എതിരായ ഹർജി തള്ളി ഹൈക്കോടതി ...  (2 hours ago)

.മലേഷ്യക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം    (3 hours ago)

ഷോക്കടിച്ച് സതീഷ്..! ചാണ്ടിയെ കണ്ട് പേടിച്ച് പിണറായി THE REAL KING MAKER....! ഉമ്മൻ ചാണ്ടി RELOADED  (3 hours ago)

Malayali Vartha Recommends