Widgets Magazine
12
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനം....


ഇതൊരിക്കലും അംഗീകരിക്കില്ല... ഇന്ത്യൻ കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്, അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ


സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്


കണ്ണൂരിൽ ബൈക്കിന് പിറകില്‍ വാനിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ഭര്‍ത്താവ് എന്ന വാക്കിന്റെ അര്‍ത്ഥം അറിയണോ ഇതാണത്.. ഭാര്യയുടെ ജീവനെടുത്ത മല തുരന്ന് വഴിയുണ്ടാക്കിയ ദശരഥിന്റെ കഥ ഇനി വെള്ളിത്തിരയില്‍

22 AUGUST 2015 04:15 PM IST
മലയാളി വാര്‍ത്ത.

താജ്മഹലിനേക്കാള്‍ മനോഹരം എന്ത്. ഇതാ ഭാര്യയുടെ ഓര്‍മ്മയ്ക്ക് ഒരു റോഡ്. അതെങ്ങനെ താജിനെ കടത്തിവെട്ടും, എന്നാല്‍ അറിഞ്ഞോളൂ ഒരു ഭര്‍ത്താവിനെ, അദ്ദേഹത്തിന്റെ സ്‌നേഹത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ല. ഭര്‍ത്താവ് എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഒരു പാട് പഠിപ്പോ കഴിവോ ഒന്നും വേണ്ടെന്ന് തെളിയിക്കുകയാണ് ഈ സാധുമനുഷ്യന്‍ എന്നാല്‍ ഇദ്ദേഹത്തിന് ഒരു കാര്യം അറിയാം ഭാര്യ എന്നാല്‍ എന്താണെന്നും എന്താണ് അവള്‍ക്ക് തന്റെ ഹൃദയത്തില്‍ ഉണ്ടായിരുന്ന സ്ഥാനമെന്നും. അവളുടെ വിയോഗത്തിന് കാരണക്കാരനായ മലയെ അദ്ദേഹം തുരക്കുമ്പോള്‍ ഭ്രാന്തനെന്ന് എല്ലാവരും വിളിക്കുമ്പോഴും ഭാര്യയോടുള്ള സ്‌നേഹം പ്രവൃത്തിയിലൂടെ തെളിയിക്കുകയായിരുന്നു ഇദ്ദേഹം. ഒടുവില്‍ അദ്ദേഹം വിജയകിരീടം ചൂടി.
ഇതാണ് ദശരഥ് 1959ലാണ് ദശരഥിന്റെ ഭാര്യ ഫാല്‍ഗുനി മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഫാല്‍ഗുനി രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. ദശരഥിന്റെ ഗ്രാമത്തില്‍നിന്ന് അടുത്തുള്ള ആശുപത്രിയിലെത്തണമെങ്കില്‍ 55 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിയിരുന്നു. അതാകട്ടെ, വലിയൊരു മലകടന്നുവേണം പോകുവാനും. ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ ഭാര്യയുടെ മരണം കണ്ടുനില്‍ക്കേണ്ടിവന്ന ദശരഥ് അന്നൊരു തീരുമാനമെടുത്തു. ഇനിയാര്‍ക്കും ഇങ്ങനെയൊരു ദുര്‍ഗതി വരരുത്.
ഭാര്യ മുംതാസിന്റെ സ്മരണയിലാണ് ആഗ്രയില്‍ ഷാജഹാന്‍ ചക്രവര്‍ത്തി താജ്മഹല്‍ തീര്‍ത്തത്. എന്നാല്‍, ദശരഥ് മാഞ്ചിയെന്ന ദളിതന്‍ തന്റെ ഭാര്യയുടെ സ്മാരകമായി തീര്‍ത്തത് ഒരു വഴിയാണ്. ഭാര്യയുടെ ജീവനും മരണത്തിനുമിടെ വിലങ്ങുതടിയായി നിന്ന മലയെ കൈക്കോട്ടും പിക്കാസുംകൊണ്ട് കീഴടക്കാന്‍ ദശരഥിന് വേണ്ടിവന്നത് 22 വര്‍ഷം. മലയെ കീഴടക്കിയ ദശരഥിന്റെ ജീവിതം ഇപ്പോള്‍ ബോളിവുഡ് സിനിമയ്ക്ക് പ്രമേയമാവുകയാണ്.
ഭാര്യയുടെ മരണത്തില്‍ വിലപിച്ചിരിക്കാതെ, ദശരഥ് കൈക്കോട്ടും പിക്കാസുമെടുത്ത് ഇറങ്ങി. മല തുരന്ന് നേരിട്ടൊരു വഴിയുണ്ടാക്കുകയെന്നതായിരുന്നു ലക്ഷ്യം. കണ്ടുനിന്നവര്‍ ദശരഥിന് ഭ്രാന്താണെന്നുവരെ പറഞ്ഞു. എന്നാല്‍, 22 വര്‍ഷത്തെ കഠിനാധ്വാത്തിലൂടെ ആ ലക്ഷ്യം ദശരഥ് സാധിച്ചു. മലയെ രണ്ടായി പിളര്‍ത്തിയ ദശരഥ് മാഞ്ചി അവിടെയൊരു വഴിയുണ്ടാക്കി. 110 മീറ്റര്‍ നീളമുള്ള വഴിക്ക് പലയിടത്തും ഒമ്പത് മീറ്ററോളം വീതിയുണ്ടായിരുന്നു.
ദശരഥ് തീര്‍ത്ത വഴികണ്ട് ബിഹാര്‍ സര്‍ക്കാര്‍ പോലും അമ്പരന്നു. കിഴക്കന്‍ ബിഹാറിലെ മലയോര ഗ്രാമത്തിലെ ഈ അധ്വാനത്തെ ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദശരഥ് തീര്‍ത്ത കല്ലുവെട്ടുവഴി ഒരു ടാര്‍ റോഡാക്കി മാറ്റി. അതിന് മൂന്ന് പതിറ്റാണ്ടോളം വേണ്ടിവന്നുവെന്ന് മാത്രം. 2007ലാണ് ദശരഥ് മരിക്കുന്നത്.
ദശരഥിന്റെ കഥയാണ് മാഞ്ചിദ മൗണ്ടന്‍ മാന്‍ എന്ന സിനിമയ്ക്ക് ആധാരം. നസറുദീന്‍ സിദ്ദിഖിയാണ് ദശരഥിന്റെ വേഷത്തിലെത്തുന്നത്. കേതന്‍ മേത്തയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
താജ്മഹല്‍ ഷാജഹാന്‍ തൊഴിലാളികളെക്കൊണ്ട് പണിയിക്കുകയായിരുന്നു. എന്നാല്‍ ഇദ്ദേഹം സ്വന്തം കൈകൊണ്ടാണ് അദ്ധ്വാനിച്ചത്. ഇത്രത്തോളം ഇല്ലെങ്കിലും സ്വന്തം ഭാര്യയുടെ വിലയറിഞ്ഞ് ഒരു നല്ലവാക്ക് പറഞ്ഞാല്‍ കുറെ കേസ് കുടുംബകോടതിയിലെ തീരും. പക്ഷേ ആരും തോക്കില്ലല്ലോ അറിയാതെ തോറ്റുകൊണ്ടിരിക്കുകയാണെങ്കിലും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കള്‍ക്കൊപ്പം ട്രെക്കിങ്ങിന് എത്തിയ യുവാവിനെ കാണാതായി  (5 hours ago)

കാമുകിയുടെ ആറ് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി കാമുകന്‍  (8 hours ago)

ആര്‍എസ്എസിന് കീഴ്‌പ്പെടുന്ന ഗവര്‍ണറും സര്‍ക്കാരുമാണ് കേരളത്തില്‍ ഉള്ളതെന്ന് പിണറായി വിജയന്‍  (8 hours ago)

വീട്ടമ്മമാരുടെ പ്രതിമാസ സാങ്കല്‍പ്പിക വരുമാനം 30,000 രൂപയായി കണക്കാക്കി അപകട ഇന്‍ഷുറന്‍സ് കേസില്‍ സുപ്രധാന വിധി  (8 hours ago)

ഫിഫ ലോകകപ്പിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (9 hours ago)

ഇറാനെതിരെ ഇന്ന് രാത്രി അതിശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ട്രംപ്  (9 hours ago)

മലപ്പുറത്തും കോഴിക്കോടുമായി രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മുങ്ങിമരിച്ചു  (9 hours ago)

തിരുവനന്തപുരത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു  (9 hours ago)

ബസ്സുകളിൽ സ്ത്രീകൾക്ക്‌ സൗജന്യ യാത്ര അനുവദിക്കും, എവിടെ വേണമെങ്കിലും പോവാം എന്നൊക്കെ വിശ്വസിച്ചാണ് കേരളത്തിലെ സ്ത്രീകൾ യുഡിഎഫിന് വോട്ട് ചെയ്തത്; ജയിച്ച് കഴിഞ്ഞപ്പോൾ എങ്ങും ഇല്ലാത്ത ഓർഡിനറി ബസ്സുകളിൽ  (11 hours ago)

ആശുപത്രിയിൽ കിടന്ന് അറസ്റ്റ് വരിക്കാൻ വീണയുടെ യോഗം..! ED-യുടെ തീരുമാനം ഇത് അറസ്റ്റും വിജയൻറെ രാജിയും ഒരുമിച്ച്..  (11 hours ago)

രക്തദാനവും അവയവദാനവും പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിന് വേണ്ടി ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന മഹത്തായ സേവനമാണ്; രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി കൂടുതൽ ആളുകളെ ദാതാക്കളാക്കാൻ സമൂഹം മുന  (11 hours ago)

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം  (12 hours ago)

UAE-ൽ പ്രവാസികൾക്ക് ഇരട്ടി വരുമാനം കിട്ടും..! ദേ 13 വഴികൾ അറിഞ്ഞോ..!! പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ..!!  (12 hours ago)

നടി അന്‍സിബ ഹസനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി താരസംഘടനയായ 'അമ്മ'  (12 hours ago)

Malayali Vartha Recommends