മണ്ണിൽ കുളിച്ചാൽ സൗന്ദര്യം കൂടുമെന്നു ഉര്‍വ്വശി റൗട്ടേല ..ഉര്‍വ്വശി റൗട്ടേലയുടെ മഡ് ബാത്ത് ചിത്രങ്ങള്‍ വൈറൽ ....മഡ് ബാത്തിന്റെ ഗുണങ്ങള്‍ പങ്കുവയ്ക്കുന്ന താരത്തിന്റെ പൂര്‍ണ്ണ നഗ്നയായ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഏറെ ആരാധകരുള്ള താരമാണ് നടിയും മോഡലുമായ ഉര്‍വശി റൗട്ടേല.ഫാഷന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമായ ബോളിവുഡ് നടി ഉർവശി റൗട്ടേല വ്യത്യസ്ത ഡിസൈൻ മാത്രമല്ല വിലപിടിപ്പുള്ള വസ്ത്രങ്ങളുടെ പേരിലും വാർത്തകളിൽ നിറയാറുണ്ട്. എന്നാലിപ്പോൾ ഉര്‍വ്വശി റൗട്ടേലയുടെ ആരാധകരെ ഇപ്പോള്‍ ആവേശഭരിതരാക്കിയിരിക്കുന്നത് വസ്ത്രങ്ങളൊന്നും ഇല്ലാതെ പൂർണ നഗ്നയായി പങ്കു വെച്ച ഫോട്ടോകളാണ്
താരം പങ്കുവെച്ച് മഡ് ബാത്തിന്റെ ചിത്രങ്ങളിൽ പൂര്‍ണ നഗ്നയായാണ് ഉര്‍വശി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മഡ് ബാത്തിന്റെ ഗുണഗണങ്ങളും താരം ആരാധകർക്കായി പങ്കുവെയ്ക്കുന്നുണ്ട്.
2015 ല്‍ മിസ് ദിവ യൂണിവേഴ്സായി കിരീടം ചൂടിയ ഉര്‍വശി റൗട്ടേല അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് മിസ് യൂണിവേഴ്‌സ് 2021 മത്സരത്തില്‍ ജഡ്ജിംഗ് പാനലില്‍ എത്തിയപ്പോൾ മുൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സന്ദർശിച്ച് ഭഗവത് ഗീത സമ്മാനിച്ചത് വാർത്തയായിരുന്നു
മിസ് യൂണിവേഴ്‌സായി കിരീടം ചൂടിയ ഹര്‍ണാസ് സന്ധുവിനൊപ്പം തന്നെ ഇന്ത്യക്കാരുടെ മനസ്സില്‍ ജഡ്ജായ ഉര്‍വശിയും സ്ഥാനം പിടിച്ചിരുന്നു.
”എന്റെ പ്രിയപ്പെട്ട മഡ് ബാത്ത് സ്പാ / മഡ് തെറാപ്പി. ക്ലിയോപാട്ര ഒരു ആദ്യകാല മഡ് ബാത്ത് പ്രേമിയായിരുന്നു, ആധുനിക ആരാധകര്‍ എന്നെയും ഉള്‍ക്കൊള്ളുന്നു. ബലേറിക് ബീച്ചിലെ ചുവന്ന ചെളി ആസ്വദിക്കുന്നു. പ്രണയത്തിന്റെ റോമന്‍ ദേവതയായ വീനസ് ഇത് ഒരു കണ്ണാടിയായി ഉപയോഗിച്ചതായി പറയപ്പെടുന്നു. ഇതിന്റെ ധാതു സമ്പുഷ്ടമായ ചെളി ചികിത്സാപരമായും ചര്‍മ്മത്തിന് നല്ലതാണെന്നും കണക്കാക്കപ്പെടുന്നു.” എന്ന് കുറിച്ചാണ് ഉര്‍വശി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.
മഡ് ബാത്തിന്റെ ഗുണങ്ങളും താരം പറയുന്നുണ്ട് ”ചെളി ശരിക്കും ഒരു നിറഞ്ഞ അത്ഭുതമായിരിക്കും. മഡ് ചികില്‍സയില്‍ പൊതിഞ്ഞ മഡ് ബാത്ത്, വിഷാംശം ഇല്ലാതാക്കാനും മാലിന്യങ്ങള്‍ വലിച്ചെടുക്കാനും, ചര്‍മ്മത്തെ മൃദുവാക്കാനും, രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നുവെന്ന് ഉര്‍വശി പറയുന്നു.
https://www.facebook.com/Malayalivartha