യൂത്ത്ലീഗ് അക്രമം കുഞ്ഞാപ്പ യുടെ ചെവിക്കല്ല് പിളര്‍ത്തി ഊത്തന്മാരുടെ കണ്ണ്തള്ളിച്ചു. നാക്ക് പൊള്ളിയ ഗോവിന്ദനും.

അടുത്തിടെ കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദമുണ്ടാക്കിയാതായിരുന്നു ലീഗിനെ പറ്റിയുള്ള സിപിഎമ്മിന്റെ പ്രസ്ഥാവനകള്‍. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ലീഗ് മതേതര പാര്‍ട്ടിയാണെന്നും ലീഗിന് വര്‍ഗ്ഗീയത ഇല്ലെന്നും പറഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഗോവിന്ദന്‍ അനവസരത്തിലാണ് പ്രസ്താവന നടത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞെങ്കിലും സിപിഎം അത് കരുതിക്കൂ്ട്ടി നടത്തിയ പ്രസ്താവനയായിരുന്നു. സിപിഎം ന്റെ നേതാക്കളും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ എല്‍ഡിഎഫ് പ്രവേശനത്തിന് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഗോവിന്ദന്റെ പ്രസതാനവയും വന്നതെന്ന് കാര്യം പിന്നീട് പുറത്തായി.
ഇടത് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ സേവ് കേരളാ മാര്‍ച്ചിലുണ്ടായ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും പോലീസിനു നേരെ കുപ്പിയും കോണ്‍ക്രീറ്റ് ചീളുകളും വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസ് മനഃപൂര്‍വം പ്രശ്‌നം സൃഷ്ടിച്ചെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. എന്നാല്‍ ൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ച് പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്..
സമാധാനപരമായി മാര്‍ച്ച് ആരംഭിക്കുകയും ഉദ്ഘാടനശേഷം മാര്‍ച്ച് അക്രമാസക്തമാവുകയുമായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിന്റേയും പി.കെ. കുഞ്ഞാലിക്കുട്ടിയുടേയും പ്രസംഗം അവസാനിച്ചതിന് പിന്നാലെയാണ് അക്രമമുണ്ടായത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് നോര്‍ത്ത് ഗേറ്റിലെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. നേതാക്കള്‍ പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയ്യാറായില്ല.
തുടര്‍ന്ന് പോലീസിനുനേരെ കുപ്പിയും ചെരുപ്പുമുള്‍പ്പെടെ വലിച്ചെറിയുന്ന സാഹചര്യമുണ്ടായി. തുടര്‍ന്നാണ് പോലീസ് നടപടികളിലേക്ക് നീങ്ങിയത്. ആദ്യം പോലീസ് ലാത്തി വീശുകയും പിന്നാലെ കണ്ണീര്‍ വാതക ഷെല്ലുകള്‍ ഉപയോഗിക്കുകയും ചെയ്തു. തുടര്‍ന്നും പോലീസിനുനേരെ കല്ലേറുണ്ടായി. കുപ്പിയും കമ്പും വലിയ കോണ്‍ക്രീറ്റ് ചീളുകളും ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രകോപനം.
അതേസമയം, പോലീസ് മനഃപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചുവെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് കുറ്റപ്പെടുത്തി. ഭിന്നശേഷിക്കാരനാണെന്ന് പറഞ്ഞിട്ടും തങ്ങളുടെ ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയടക്കം പോലീസ് മര്‍ദ്ദിച്ചുവെന്ന് ഫിറോസ് ആരോപിച്ചു. പലരുടേയും തലയ്ക്ക് പരിക്കേറ്റു. കണ്ണീര്‍ വാതക ഷെല്ലുകള്‍ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. പോലീസ് മര്യാദകള്‍ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തിരഞ്ഞെടുപ്പിന് മുമ്പ് 20 ലക്ഷം തൊഴിലുകള്‍ വാഗ്ദാനംചെയ്ത എല്‍.ഡി.എഫ്. വാഗ്ദാനത്തിന്റെ ഒരു ശതമാനം പോലും പൂര്‍ത്തീകരിച്ചിട്ടില്ല, പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം, ഖജനാവ് കാലിയാകുന്നു, സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ധൂര്‍ത്തിന് കുറവില്ല തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
ലീഗുമായി ഔദ്യോഗികമായി ചര്‍ച്ചകള്‍ നടത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ പി.കെ.കുഞ്ഞാലിക്കുട്ടി , ഇ.പി.ജയരാജനെ പോലുള്ള നേതാക്കളുമായി മുന്നണി മാറുന്നതിനെ കുറിച്ചും എന്‍ഡിഎഫില്‍ എത്തിയാല്‍ കിട്ടാവുന്ന സ്ഥാനമാനങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇപിയ്‌ക്കെതിരെ വൈദേഹം റിസോര്‍ട്ട് വിവാദം ഉയര്‍ന്നപ്പോള്‍ അത് വ്യക്തിപരമായ വിഷയം എന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയത് ഏറെ ചര്‍ച്ചയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഒഴിഞ്ഞു മാറല്‍ ഇ.പി.ജയരാജന്റൈ പേരിലെ അഴിമതി ആരോപണം തണുപ്പിക്കാനാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ യൂത്ത് ലീഗ് വിഷയത്തില്‍ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോയി . ഇപി യ്‌ക്കെതിരെയും വൈദേഹം റിസോര്‍ട്ടിനെതിരെയും അവര്‍ ആഞ്ഞടിച്ചു. ഒടുവില്‍ എല്ലാ ഭാഗത്തു നിന്നും വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി മാധ്യമ സമ്മേളനം വിളിച്ച് ഇപിയെ വിമര്‍ശിക്കുന്നതായി കാണിക്കുകയും ചെയ്തു.
യൂത്ത് ലീഗിന്റൈ സേവ് കേരള മാര്‍ച്ചില്‍ പ്രസംഗിച്ച കുഞ്ഞാലിക്കുട്ടി എന്‍ഡിഎഫിനെതിരെ സംസാരിച്ചെങ്കിലും റിസോര്‍ട്ട് വിവാദം പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ യൂത്ത് ലീഗ് നേരത്തെ തയ്യാറാക്കിയ അജന്‍ഡയുടെ അടിസ്ഥാനത്തിലാണ് മാര്‍ച്ചിനെത്തിയതെന്ന് പറയപ്പെടുന്നു. പോലീസിന് നേരെ അക്രമം അഴിച്ചു വിടാനും പദ്ധതിയിട്ടിരുന്നു. എം.ജി.റോഡില്‍ നാളിതുവരെ കാണാത്ത കോണ്‍ക്രീറ്റ് കഷ്ണങ്ങളുപയോഗിച്ചാണ് പോലീസിന് നേരെ എറിഞ്ഞത്. കൂടാതെ കമ്പും കട്ടകളും എറിഞ്ഞഅ പോലീസിന് പ്രകോപിക്കുകയും ചെയ്തു. അടി കൊണ്ടോടിയവര്‍ വീണ്ടും പലസ്ഥലങ്ങളില്‍ നിന്നും കല്ലും വടികളുമായി വന്ന് പോലീസിനെ ആക്രമിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്.
തെക്കന്‍ ജില്ലകളില്‍ നിന്ന് കുറച്ചു പേരെ പങ്കെടുത്തിട്ടുള്ളൂവെങ്കിലും വടക്കന്‍, മലബാര്‍ മേഖലകളില്‍ നിന്നും ധാരാളം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മുസ്ലീംലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സംഘാടനമാണ് മാര്‍ച്ചിലുണ്ടായത്. കൂടാതെ ഇടത് പ്രവേശനത്തിന് കലെടുത്ത് നില്ക്കുന്ന കുഞ്ഞാലിക്കുട്ടിയ്ക്കും കൂട്ടര്‍ക്കും മുന്നറിയിപ്പുമായി യൂത്ത് ലീഗിന്റെ തല്ലു കൊള്ളല്‍. കോണ്‍ഗ്രസിനെ വിട്ട് ഇഠത് പാളയത്തില്‍ ചേക്കേറാന്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഒരും സംഘത്തെ തയ്യാറാക്കിയെടുത്തിന് പിന്നില്‍ സിപിഎം ന് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒന്നുകില്‍ ലീഗിനെ അപ്പാടെ ഇടത്തേയ്ക്ക് കൊണ്ടുവരിക.
അല്ലെങ്കില്‍ ലീഗിനെ പിളര്‍ത്തുക. ഐ.എന്‍.എല്‍ ഇടതു പക്ഷത്തേയ്ക്ക് വന്ന സ്ഥിതിയല്ല ഇന്ന് . അവര്‍ തന്നെ പല കഷ്ണങ്ങളായി നില്‍ക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസ് പിണറായി വിജയന്റെ കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ചതും റിയാസിനം, ഷംസീറിനും പാര്‍ട്ടി നല്കുന്ന അമിത പ്രാധാന്യവും മലബാര്‍ മേഖലയില്‍ സിപിഎം ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയൊരളവ് വരെ സഹായകമായി. എന്നാല്‍ എപ്പോഴും അത്തരം ഘടകങ്ങള്‍ പിന്‍തുണയ്ക്കണമെന്നില്ല. അതുകൊണ്ട് മലബാര്‍ മേഖലയില്‍ ശക്തമായ വേരോട്ടത്തിന് ലീഗ് വേണമെന്ന അഭിപ്രായമാണ് സിപിഎം നുള്ളത്.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ വരവോടെ ക്രിസ്ത്യന്‍ ന്യുനപക്ഷ മേഖലയിലും സ്വാധീനം ഉറപ്പിക്കാനായി. എന്നാല്‍ മാണി ഗ്രൂപ്പ് നഷ്ടപ്പെട്ടാലും കുഴപ്പമില്ല ലീഗിനെ കൂടെ കൂട്ടാനാണ് സിപിഎം ശ്രമം. ഇത് മനസിലാക്കിയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പി.കെ.ഫിറോസിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തി പോലീസിനെ അക്രമിച്ച് കൂടുതല്‍ ശത്രുത പ്രവര്‍ത്തകരില്‍ വരുത്താന്‍ ശ്രമിച്ചതെന്ന ആരോപണം ശക്തി പകരുന്നതാണ്. കേരളത്തില്‍ അടുത്തിടെ നടന്ന യുവജന മാര്‍ച്ചുകളില്‍ പങ്കാളിത്തം കൊണ്ട് യൂത്ത് ലീഗ് മാര്‍ച്ച് ശ്രദ്ധേയമായിരുന്നു. കാരണം യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരങ്ങളേക്കാള്‍ ആളും ആവേശവും യൂത്ത് ലീഗ് പ്രദര്‍ശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസുകാര്‍ സംഘടാ തലത്തില്‍ ദുര്‍ബലമായി കൊണ്ടിരിക്കുമ്പോള്‍ യൂത്ത് ലീഗ് ശക്തി പ്രാപിക്കുന്ന അവസ്ഥയാണ് കണ്ടത്.
ജനാധിപത്യ സമരങ്ങളെ ഏകാധിപത്യ ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ് തിരുവനന്തപുരത്ത് അരങ്ങേറിയത്. ഇടത് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ് സെക്രട്ടറിയേറ്റിലേക്ക് നടന്ന സമരത്തെ പോലീസ് ചോരക്കളമാക്കി മാറ്റിയിരിക്കുകയാണ്.
സമാധാനപരമായി സമരം ചെയ്ത പ്രവര്‍ത്തകര്‍ക്ക് നേരെ അതിഭീകരമായാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ അക്രമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കാണ് ഗുരുതരമായ പരിക്കേറ്റത്.
എതിര്‍ ശബ്ദങ്ങളെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഭയക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ജനപക്ഷത്തുനിന്ന് യൂത്ത് ലീഗ് ഉയര്‍ത്തിയ ശബ്ദം നാളെ കേരളത്തിന്റെ തെരുവോരങ്ങളില്‍ മുഴങ്ങുക തന്നെ ചെയ്യുമെന്നാണ് നജീബ് കാന്തപുരം ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.
പിണറായി വിജയനോടും , ഇ.പി.ജയരോജനോടും കുഞ്ഞാലിക്കുട്ടി പുലര്‍ത്തുന്ന സോഫ്റ്റ് കോണര്‍ണറിലേയ്ക്ക് ലീഗ് നേതാക്കളെ കെണ്ടുവരാന്‍ കഴിഞ്ഞെങ്കിലും യൂത്ത് ലീഗ് ഇടതുപക്ഷത്തോട് കടുത്ത എതിര്‍പ്പിലാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കടന്നുകയറ്റത്തെ ചെറുക്കാന്‍ കോണ്‍ഗ്രസിന് ആകുമോയെന്ന സംശയമാണ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള നേതാക്കള്‍ ചോദിക്കുന്നത്.അതുമാത്രമല്ല തുടര്‍ച്ചയായി രണ്ട് തവണ ഭരണത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി അതിന്റെ ക്ഷീണം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നാം തവണയും ഭരണത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നാല്‍ പാര്‍ട്ടിയുടെയും നേതാക്കളുടെ ഭാവിതന്നെ ഇല്ലാതാകും. ഭരണം കിട്ടിയതോടെ സിപിഎം ന് മുസ്ലീംലീഗിന്‍െക കുത്തക മേഖലകളില്‍ കടന്നു കയറാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നുള്ളതും തള്ളിക്കളയാനാവില്ല. ഒടുവില്‍ ശശിതരൂരിനെ പൊക്കി കൊണ്ടു വന്നെങ്കില്‍ കോണ്‍ഗ്രസിന്റെ മറുപടിയില്‍ തൃപ്തി വന്നിട്ടില്ല. അപ്പോള്‍ സുരക്ഷിത സ്ഥാനം ഉറപ്പിക്കുക കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യമെന്നറിയുന്നു.
എന്തായാലും യൂത്ത് ലീഗ് സമരം അക്രമത്തില്‍ കലാശിച്ചെങ്കിലും എന്താണോ അവര്‍ ഉദ്ദേശിച്ചത് അത് അവര്‍ നേടിയ പോലീസിനെ ആക്രമിച്ച പ്രവര്‍ത്തകരുടെ മനസില്‍ ഇടത് ശത്രുത വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം നിറവേറിയെന്നതില്‍ നേതാക്കള്‍ക്കും സന്തോഷിക്കാം.
https://www.facebook.com/Malayalivartha