അവിടെ ബുള്‍ഡോസര്‍ ഇവിടെ ജപ്തി, ലേലം ശൂലമുനയില്‍ മുസ്ലീംലീഗ് കുരുക്ക് മുറുക്കി കേന്ദ്രം.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമത്തില്‍ പോലീസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത് കണ്ടാലറിയാവുന്നനര്‍ എന്ന പോലീസിന്റെ സ്ഥിരം വാക്കല്ല. മറിച്ച് ഓരോ വ്യക്തിയുടെയും പേരും വിലാസവും മാതാപിതാക്കളുടെ പേരും വ്യക്തമായി രേഖപ്പെടുത്തിയാണ് ഹര്‍ത്താല്‍ അക്രമത്തില്‍ കേസെടുത്തത്. കോടതി ഒന്നിലേറേ തവണ ശാസന രൂപത്തില്‍ സര്‍ക്കാരിന്‍ നിര്‍ദ്ദേശം നല്കിയപ്പോഴൊക്കെ പ്രതികളുടെ പൂര്‍വ്വകാല ചരിത്രം വരെ പോലീസ് മനപാഠമാക്കിയതാണ്. എന്നിട്ടും പോപ്പുലര്‍ ഫ്രണ്ടെന്ന് ജീവിത്തില്‍ കേട്ടിട്ടില്ലാത്തവരുടെ പോലും സ്വത്തുക്കള്‍ ജ്പ്തി ചെയ്തു കഴിഞ്ഞു. നിലവിളിയും നെഞ്ചത്തടിയുമായി പലരും ജില്ല ഭരണകൂടങ്ങളില്‍ എത്തിയിട്ടും രക്ഷയില്ല.
പോലീസ് നല്കിയ ലിസ്റ്റിലുള്ള വ്യക്തികളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ജ്പ്തി ചെയ്തു നല്കാനുള്ള അവകാശം മാത്രമാണ് റവന്യൂ അധികൃതര്‍ക്കുള്ളൂ. ജപ്തി ചെയ്യേണ്ട വ്യക്തികളുടെ പേരും വിലാസവും നല്കിയത് ആഭ്യന്തര വകുപ്പാണ്. കേരളത്തിലാകമാനം 3785 പേരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനാണ് ആഭ്യന്തര വകുപ്പ് റവന്യും വകുപ്പിന് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ആഭ്യന്തര വകുപ്പ് നല്കിയിരിക്കുന്ന ഒരു പേരുകാരനേയും ഒഴിവാക്കാന്‍ റവന്യൂ അധികൃതര്‍ക്ക് കഴിയില്ല. എന്നാല്‍ പോലീസ് ഇത്തരത്തില്‍ പ്രതിപട്ടികയില്‍ കിട്ടിയ വിലാസങ്ങള്‍ തട്ടികൂട്ടി കേസെടുക്കുകയായിരുന്നു. സാധാരണ രാഷ്ട്രീയ അക്രമമായി മാത്രം ഈ കേസ് ഒതുങ്ങുമെന്ന കണക്ക് കൂട്ടലിലായിരുന്നു പോലീസ് . എന്നാല്‍ ഹൈക്കോടതി കര്‍ശന ഇടപെടലും, നഷ്ടം ഈടാക്കി കിട്ടണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ശക്തമായ വാദവും സംഭവങ്ങള്‍ മാറ്റി മറിച്ചു. നാട്ടില്‍ അറിയപ്പെടുന്നവരും പൊതു കാര്യത്തിനായി നിരന്തരം പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകരേയും പോപ്പുലര്‍ ഫ്രണ്ട് എന്ന് ചാപ്പ കുത്തി കേസില്‍ പ്രതിയാക്കാന്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചത് എവിടെ നിന്നാണെന്ന സംശയം സ്വഭാവികം.
പഞ്ചാത്ത് ഭരണ സമിതി അംഗങ്ങള്‍, പ്രസിഡന്റുമാര്‍, മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ള പ്രസ്താനങ്ങളുടെ നേതൃനിരയില്‍ നില്ക്കുന്നവര്‍ തുടങ്ങി പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലാ്ത്തവരുടെ സ്വത്തുക്കളാണ് മലപ്പുറം , കോഴിക്കോട് ജില്ലകളിലായി കണ്ടുകെട്ടിയതില്‍ പലതും. ജപ്തി ചെയ്ത വസ്തുവകകള്‍ ആളുമാറിയെന്ന കാരണത്താല്‍ റവന്യൂ വകുപ്പിന് തിരിച്ചു നല്കാനാവില്ല. പോലീസ് എഫ് ഐ ആറില്‍ പ്രതിചേര്‍ക്കപ്പെട്ടവരും, ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്കിയവരുടെയും സ്വത്തുക്കളാണ് ജപ്തി ചെയ്തിരിക്കുന്നത്. ഇനി ആഭ്യന്തര വകുപ്പിനും അതില്‍ കൈകടത്താനാവില്ല. മറിച്ച് ജപ്തി ചെയ്ത വസ്തുക്കള്‍ തിരിച്ചു കിട്ടണമെങ്കില്‍ ഇനി കോടതി വ്യവഹാരം തന്നെയാണ് ഏക ആശ്രയം. നിരപരാധികളായി നൂറുകണക്കിനാളുകളെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ അക്രമത്തില്‍ പ്രതി ചേര്‍ത്ത് സ്വത്തുക്കള്‍ ജപ്തി ചെയ്തതിന് സര്‍ക്കാര്‍ വ്യക്തമായ മറുപടി പറയേണ്ടി വരും. ഓരോ പോലീസ് സ്‌റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അതേ പോലീസ് സ്‌റ്റേഷനിലുള്ളവരാണ് അക്രമത്തില്‍ പ്രതികളെ ചേര്‍ത്തത്. അഥിനുശേഷം പ്രതികളെ കുറിച്ച് രഹസ്യാന്വേണ വിഭാഗവും വിശദമായ അന്വേഷണം നടത്തിയാണ് അന്തിമ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് നല്കിയത്.
എന്നിട്ടും വീഴ്ച സംഭവിച്ചിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. വിദേശത്ത് ജോലി ചെയ്യുന്നവരും സംഭവ ദിവസം നാട്ടിലില്ലാത്തവരും പൊതുമുതല്‍ നശിപ്പിച്ച കേസിലെ പ്രതികളാക്കപ്പെട്ടതില്‍ ദുരൂഹതയുണ്ട്. കേസില്‍ ബിജെപി പ്രവര്‍ത്തകരുടെ ഇടപെടലും തള്‌ളിക്കളയുന്നില്ല. കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചതുകൊണ്ടാണ് നാട്ടില്‍ നന്നായി ജീവിക്കുന്നവരെയെല്ലാം തീവ്രവാദികളുടെ ലിസ്റ്റിലേയ്ക്ക് ഉള്‍പ്പെടുത്തി വ്‌സ്തുവകകള്‍ ജപ്തി ചെയ്യുന്നതെന്ന വിവരവും പുറത്തു വരുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടുലും തള്ളി്ക്കളയാനാവില്ലെന്നാണ് മുസ്ലീം ലീഗ് നേതൃത്വം പറയുന്നത്. പോലീസിന്റെ ഭാഗത്തുള്ള അശ്രദ്ധയാണെന്നു മാത്രം കരുതി തള്‌ളിക്കളയാവുന്ന വസ്തുതയല്ല ഇതെന്നും അഭിപ്രായം ഉയരുന്നുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത ഇന്‍സ്പക്ടര്‍മാര്‍ ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പിന ്‌വിശദീകരണം നല്കിയിട്ടുണ്ട്. സ്വത്ത് കണ്ടു കെട്ടാന്‍ ജപ്തി നടപടികളുമായെത്തിയവര്‍ക്ക് പലരും കേസില്‍ പെട്ടവരെന്ന് ബോധ്യമായിട്ടും പോലീസ് എന്തു കൊണ്ട് ഇതറിയുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നത് ദുരൂഹമാണ്.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പേരില്‍ സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടിയതായി കൂടുതല്‍ പരാതികളും ഉയര്‍ന്നിര്ക്കുന്നത് മലപ്പുറം കോഴി്കകോട് ജില്ലകളിലാണ്. തൃശൂര്‍ പഴയന്നൂരില്‍ ജപ്തി ചെയ്യപ്പെട്ട മൂന്നുനില കെട്ടിടത്തിന്റെ ഉടമ കലക്ടറേറ്റില്‍ പരാതി നല്‍കാന്‍ പോയ സമയത്തു വീട്ടിലും ജപ്തി നോട്ടിസ് പതിച്ചു. വരവൂര്‍ മുണ്ടനാട്ടുപീടികയില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണു പഴയന്നൂരിലെ കെട്ടിടം. ബാങ്കും കെഎസ്എഫ്ഇ അടക്കമുള്ള സ്ഥാപനങ്ങളും ഇവിടെ വാടകയ്ക്കു പ്രവര്‍ത്തിക്കുന്നുണ്ട്. പരിശോധന നടത്തിയതറിഞ്ഞു മുഹമ്മദിന്റെ ഭാര്യ സുബൈദ ശനിയാഴ്ച കലക്ടറേറ്റില്‍ പോയ സമയത്താണ് വീട്ടിലും ജപ്തി നോട്ടിസ് പതിച്ചത്. വിലാസം മാറിയതാണെന്നും തെറ്റു തിരുത്തുമെന്നും റവന്യു വിഭാഗം അറിയിച്ചതായി സുബൈദ പറഞ്ഞു. മുഹമ്മദ് മുസ്തഫ ഖത്തറിലാണ്. സംഘടനയുമായി ബന്ധമില്ലെന്നു സുബൈദ പറഞ്ഞു.
മലപ്പുറത്ത് മാറാക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ അംഗവുമായ മുസ്ലിം ലീഗിലെ ടി.പി.സജ്‌നയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നോട്ടിസ് പതിച്ചു. എടരിക്കോട്ടും അങ്ങാടിപ്പുറത്തും കഴിഞ്ഞദിവസം ഇത്തരം പരാതികള്‍ ഉയര്‍ന്നിരുന്നു. ലഭിച്ച രേഖകള്‍ പ്രകാരമാണു നടപടി പൂര്‍ത്തിയാക്കിയതെന്നും പരാതി സംബന്ധിച്ച് കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കുമെന്നുമാണു തഹസില്‍ദാര്‍മാരുടെ വിശദീകരണം.
പരാതികളില്‍ റവന്യു വകുപ്പ് തല്‍ക്കാലം ഇടപെടാനിടയില്ല. ആഭ്യന്തരവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടും അപേക്ഷയും പരിഗണിച്ചായിരുന്നു ജപ്തി. ഇനി ഇതിന്മേലുള്ള വാദങ്ങളും എതിര്‍വാദങ്ങളും കോടതിയാകും പരിഗണിക്കുകയെന്നാണു സൂചന.
ഹര്‍ത്താലിലുണ്ടായ നാശനഷ്ടങ്ങള്‍ക്കു പകരമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്നു ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ജപ്തി നടപടികള്‍ പൂര്‍ത്തിയായതു സംബന്ധിച്ച റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ടി.വി.അനുപമ സര്‍ക്കാരിനു കൈമാറി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 23നു നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ 5.20 കോടി രൂപയുടെ നഷ്ടം വരുത്തിയതിനാണു ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ ആളുമാറി ജപ്തി നടപടി എടുത്തതില്‍ ആര്‍ക്കാണു വീഴ്ച പറ്റിയതെന്നു സര്‍ക്കാര്‍ മറുപടി പറയണമെന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് ലീഗ് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ജപ്തി നടപടി നേരിടുന്നു. തീവ്രവാദികളെ നേരിടാന്‍ നിയമപരമായ ഏതു വഴിയും സര്‍ക്കാരിനു സ്വീകരിക്കാം. എന്നാല്‍ അതിന്റെ പേരില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടുന്നത് അനുവദിക്കാനാകില്ല. മലപ്പുറത്ത് രണ്ടു ലീഗ് ജനപ്രതിനിധികളുടെ സ്വത്തു കണ്ടു കെട്ടാനാണു നീക്കം. അവരുടെ പേര് എങ്ങനെയാണു പട്ടികയില്‍ ഉള്‍പ്പെട്ടതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
പിഎഫ്‌ഐ ഹര്‍ത്താലിന്റെ പേരിലുള്ള ജപ്തി നടപടി ഉത്തരേന്ത്യന്‍ മോഡലിലാണെന്നു മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി കുറ്റപ്പെടുത്തി.പോപ്പുലര്‍ ഫ്രണ്ടിനെ മുന്‍നിരയില്‍ നിന്ന് എതിര്‍ക്കുന്നവരാണു ലീഗുകാര്‍. തെറ്റുകാരനല്ലെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം നിരപരാധികള്‍ക്കായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.പോപ്പുലര്‍ ഫ്രണ്ടിന്റെ പേരു പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. എടരിക്കോട് പഞ്ചായത്തിലെ ലീഗ് അംഗം സി.ടി.അഷ്‌റഫിന്റെ വീടിനു മുന്‍പില്‍ നോട്ടിസ് പതിച്ചിരുന്നു. അങ്ങാടിപ്പുറത്തും തിരൂരങ്ങാടിയിലും ആളുമാറി നോട്ടിസ് പതിച്ചതായി പരാതിയുണ്ട്. ജപ്തി ചെയ്യേണ്ട ആളുകളുടെ പട്ടിക എവിടെ നിന്നാണു കിട്ടിയതെന്നും ആരാണു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും സലാം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട അക്രമത്തില്‍ ജപ്തി ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ സിപിഎം ഇടത് പ്രവര്‍ത്തകരുടെ ആരുടെയും സ്വത്തുക്കളില്ലായെന്ന കാര്യവും ശ്രദ്ധേയമാണ്. അപ്പോള്‍ പോലീസ് ആളുമാറി കേസില്‍പെടുത്തിയതല്ലെന്ന വ്യക്തം. കുഴപ്പക്കാരായ പോപ്പുലര്‍ ഫ്രണ്ട് കാരെ രക്ഷിക്കാനായി പോലീസ് കേസില്‍ കുറച്ച് നിരപരാധികളേയും കൂടി ഉള്‍പ്പെടുത്തിയതാകാമെന്നും സംശയിക്കുന്നുണ്ട്. ഹൈക്കോടതി സ്വമേധയാ കേസെടുക്കുമെന്നോ , കെ എസ് ആര്‍ ടി സി മനോജ്‌മെന്റ് നഷ്ടം ഈടാക്കി കിട്ടാനായി പിന്നാലെ കൂടുമെന്നോ പോലീസ് കരുതിയില്ല. ഓരോ സ്‌റ്റേഷനിലും രജിസ്‌ററര്‍ ചെയ്ത കേസുകളിലെ പ്രതിപട്ടികയില്‍ മുന്നില്‍ നിന്ന് സമരം നയിച്ചവരെയോ, വാഹനങ്ങള്‍ കല്ലെറിഞ്ഞു അടിച്ചും തകര്‍ത്തവരെയോ പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നതും വ്യക്തമാണ്. നേതാക്കള്‍ നല്കിയ ലിസ്റ്റനുസരിച്ചുള്ളവരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തം. അത്തരമൊരു ലിസ്റ്റ് സിപിഎം നല്കിയതാണോയെന്ന കാര്യവും സംശയനിഴലിലാണ്. എന്തായാലും കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ നേതാക്കളെ രക്ഷിക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതായി അനുമാനിക്കാവുന്ന തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്.
മുസ്ലീംലീഗ് ഇടതുമുന്നണിയോടൊപ്പം വരുമെന്നും കേരളത്തില്‍ തുടര്‍ ഭരണത്തിന് സാധ്യതയേറിയെന്നും സംസ്ഥാന സെക്രട്ടറി എം.വിയഗോവിന്ദന്‍ സ്വപ്‌നം കണ്ടു കൊണ്ടിരിക്കുന്ന സമയത്താണ് ശശി തരൂര്‍ പുതിയ അവതാരമായി രംഗത്തെത്തിയത്. അതോടെ ലീഗ് വീണ്ടും യുഡിഎഫ് പാളയത്തില്‍ ഉറച്ചു നില്ക്കാന്‍ തീരുമാനിച്ചു. കുഞ്ഞാലിക്കുട്ടി സിപിഎം നേതാക്കളുമായി മുന്നണി പ്രവേശനത്തിന് ചര്‍ച്ച നടത്തിയെന്നതും പരസ്യമാണ്. എന്നാല്‍ യൂത്ത് ലീഗിന്റെ എതിര്‍പ്പ് കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തി. ആ സാഹചര്യത്തില്‍ അധികാരമുപയോഗിച്ച് വിരട്ടി ലീഗിെ കൂടെ കൂട്ടാന്‍ സിപിഎം ശ്രമിക്കുന്നതിന്റെ ഭാഗമാണോ ഇത്തരം പ്രഹസനങ്ങളെന്നതും ചോദ്യമായി അവശേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha