Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

എട്ട് വര്‍ഷമായി ടീമിനെ നയിക്കുന്നു ഇതുവരെ കിരീടം നേടാനായില്ല....മികച്ച നായകന്മാരെ കുറിച്ച്‌ പറയുമ്പോള്‍ കോഹ്‌ലിയുടെ പേര് പറയരുത്....ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് നിന്നും കോഹ്‌ലിയെ മാറ്റേണ്ട സമയമായെന്ന് ഗൗതം ഗംഭീര്‍

07 NOVEMBER 2020 02:58 PM IST
മലയാളി വാര്‍ത്ത

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലിയെ മാറ്റേണ്ട സമയമായെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. മികച്ച നായകന്മാരെ കുറിച്ച്‌ പറയുമ്ബോള്‍ എം എസ് ധോനി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം കോഹ്‌ലിയുടെ പേര് പറയരുത് എന്നും ഗംഭീര്‍ പറഞ്ഞു.

കോഹ് ലിയെ നായക സ്ഥാനത്ത് നിന്നും മാറ്റണമോ എന്ന ചോദ്യത്തിന്, 100 ശതമാനം മാറ്റണം എന്നായിരുന്നു ഗംഭീറിന്റെ മറുപടി. നായകന്‍ എന്ന നിലയില്‍ കോഹ്‌ലിയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്. എട്ട് വര്‍ഷമായി ടീമിനെ നയിക്കുന്നു. ഇതുവരെ ഒരു തവണ പോലും കിരീടം നേടാനായില്ല. എട്ട് വര്‍ഷം എന്നത് വലിയ കാലയളവാണ് എന്നും ഗംഭീര്‍ ചൂണ്ടിക്കാണിച്ചു.
'ഇതുപോലെ മറ്റൊരു ക്യാപ്റ്റന്റെ പേര് പറയാന്‍ സാധിക്കുമോ? ക്യാപ്റ്റന്‍ വേണ്ട, എട്ട് വര്‍ഷം കാത്തിരുന്നിട്ടും കിരീടം നേടാതെ കാത്തിരിക്കുന്ന കളിക്കാരുണ്ടോ? അപ്പോള്‍ വിശ്വാസ്യതയെ ബാധിക്കുന്ന കാര്യമാണ്. ഞാനാണ് ഉത്തരവാദി എന്ന് കൈകള്‍ ഉയര്‍ത്തി മുന്‍പോട്ട് വന്ന് കോഹ് ലി പറയേണ്ടതുണ്ട്.'

രണ്ട് സീസണ്‍ കഴിഞ്ഞപ്പോള്‍ അശ്വിനില്‍ വിശ്വാസം നഷ്ടപ്പെട്ട് പഞ്ചാബ് സ്പിന്നറെ നായക സ്ഥാനത്ത് നിന്നും മാറ്റിയതും ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നു. എട്ട് വര്‍ഷം എന്നത് നീണ്ടതാണ്. ആര്‍ അശ്വിന് എന്താണ് സംഭവിച്ചത് എന്ന് നോക്കൂ. രണ്ട് സീസണില്‍ നായകനായി നിന്ന് ഫലം കാണാതെ വന്നപ്പോള്‍ അവര്‍ മാറ്റിയെന്നും ഗംഭീര്‍ പറയുന്നു.

'നമ്മള്‍ ധോനിയെ കുറിച്ച്‌ സംസാരിക്കുന്നു, രോഹിത്തിനെ കുറിച്ച്‌ സംസാരിക്കുന്നു. കോഹ് ലിയെ കുറിച്ച്‌ നമ്മള്‍ സംസാരിക്കുന്നുണ്ടോ…ഒരിക്കലുമില്ല. ധോനി 3 ഐപിഎല്‍ കിരീടങ്ങള്‍ നേടി. രോഹിത് നാലെണ്ണം നേടി. അതുകൊണ്ടാണ് അവര്‍ ഇത്ര നാളായിട്ടും നായക സ്ഥാനത്ത് തുടരുന്നത്.'

'എട്ട് വര്‍ഷം നായകനായിട്ടും രോഹിത്തിന് കിരീടം നേടാനായില്ല എങ്കില്‍ രോഹിത്തിനെ നായക സ്ഥാനത്ത് നിന്ന് ഉറപ്പായും മാറ്റും. ഓരോ വ്യക്തിയേയും അളക്കുന്നത് വ്യത്യസ്തമാവരുത്. നിങ്ങളാണ് ക്യാപ്റ്റന്‍ എങ്കില്‍, നിങ്ങള്‍ ക്രഡിറ്റ് ഏറ്റെടുക്കുന്നുണ്ടെങ്കില്‍ വിമര്‍ശങ്ങളും ഏറ്റെടുക്കണം.'

സീസണില്‍ പ്ലേഓഫിലേക്ക് യോഗ്യത നേടാന്‍ ആര്‍സിബി അര്‍ഹരായിരുന്നില്ല എന്നും ഗംഭീര്‍ പറഞ്ഞു. 'ഞങ്ങള്‍ പ്ലേഓഫിലേക്ക് യോഗ്യത നേടിയതായും, അത് അര്‍ഹിച്ചിരുന്നതായും പറഞ്ഞുകൊണ്ടിരിക്കാം. എന്നാല്‍ അങ്ങനെയല്ല. ആര്‍സിബി പ്ലേഓഫ് കടക്കാന്‍ അര്‍ഹരായിരുന്നില്ല.'

'ഡിവില്ലിയേഴ്‌സ്, കോഹ് ലി എന്നിവരെ ആശ്രയിച്ച്‌ കഴിയുന്ന ടീമായി എല്ലാ അര്‍ഥത്തിലും ബാംഗ്ലൂര്‍ മാറിയതായും ഗംഭീര്‍ പറഞ്ഞു. കോഹ് ലിക്ക് ഓപ്പണ്‍ ചെയ്യണമായിരുന്നു എങ്കില്‍ ലേലത്തില്‍ അവര്‍ ഒരു മധ്യനിര താരത്തെ സ്വന്തമാക്കണമായിരുന്നു. ആര്‍സിബിയുടെ സീസണ്‍ ദുരന്തമാവുന്നതില്‍ നിന്നും രക്ഷിച്ചത് ഡിവില്ലിയേഴ്‌സ് ആണ്. '

ഡിവില്ലിയേഴ്‌സ് കൂടി പരാജയപ്പെട്ടിരുന്നേല്‍ എന്താകുമായിരുന്നു അവസ്ഥ. ഏഴ് കളിയില്‍ ഡിവില്ലിയേഴ്‌സ് ആണ് അവരെ രണ്ട് മൂന്ന് കളിയില്‍ ജയം പിടിക്കാന്‍ തുണച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ബാലന്‍സ് ഇല്ലാത്ത ടീം തന്നെയാണ് അവര്‍ ഇപ്പോഴുമെന്നും ഗംഭീര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (1 hour ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (1 hour ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (2 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (4 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (5 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (5 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (5 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (5 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (5 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (6 hours ago)

Malayali Vartha Recommends