Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഞാനും ധോണിയെ വല്ലാതെ മിസ്സ് ചെയ്യുന്നു'; 'വി മിസ് യൂ ധോണി' എന്ന പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ച ആരാധകർക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

08 DECEMBER 2020 03:28 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്‌റ്റനാണ് മഹേന്ദ്ര സിങ് ധോണി. ക്യാപ്‌റ്റന്‍ സ്ഥാനത്തു നിന്ന് ഒഴിഞ്ഞ ശേഷവും ഇന്ത്യന്‍ ടീമില്‍ അവിഭാജ്യ ഘടകമായിരുന്നു ധോണി. ഇപ്പോഴത്തെ നായകന്‍ വിരാട് കോഹ്‌ലിക്ക് അത്രയേറെ പിന്തുണ ധോണി നല്‍കിയിട്ടുണ്ട്. പല വേദികളിലും കോഹ്‌ലി അത് തുറന്നുപറഞ്ഞിട്ടുമുണ്ട്. ധോണിയുടെ അനുഭവസമ്ബത്ത് കോഹ്‌ലിക്കും ഗുണം ചെയ്‌തിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി 20 മത്സരത്തിനിടെ താന്‍ എത്രത്തോളം ധോണിയെ മിസ് ചെയ്യുന്നുണ്ടെന്ന് കോഹ്‌ലി പരസ്യമാക്കി. ഈ വീഡിയോയാണ് കഴിഞ്ഞ രണ്ട് ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. മത്സരം കാണാനെത്തിയ ഇന്ത്യന്‍ ആരാധകര്‍ 'വി മിസ് യൂ ധോണി' എന്നെഴുതിയ പോസ്റ്ററുകള്‍ ഉയര്‍ത്തിയിരുന്നു

ഫീല്‍ഡ് ചെയ്യുകയായിരുന്ന കോഹ്‌ലി കാണുംവിധം ആരാധകര്‍ ഈ പോസ്റ്റര്‍ പല തവണ ഉയര്‍ത്തി. ഇതു ശ്രദ്ധയില്‍പ്പെട്ട കോഹ്‌ലിയുടെ പ്രതികരണം ഏറെ സ്‌നേഹനിര്‍ഭരമായിരുന്നു. 'വി മിസ് യൂ ധോണി' എന്ന പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന ആരാധകരെ നോക്കി കോഹ്‌ലി പറഞ്ഞു, 'ഞാനും അദ്ദേഹത്തെ മിസ് ചെയ്യുന്നു,' ആംഗ്യഭാഷയിലായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.

ധോണിക്ക് ശേഷം ഇന്ത്യന്‍ നായക സ്ഥാനം ഏറ്റെടുത്ത താരമാണ് കോഹ്‌ലി. 2019 ക്രിക്കറ്റ് ലോകകപ്പില്‍ കോഹ്‌ലിയാണ് ഇന്ത്യയെ നയിച്ചത്. അന്ന് ധോണിയും ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു. ഇരുവരുടെയും ആത്മബന്ധം ഏറെ സുദൃഢമാണ്. ധോണിയുമായി തനിക്കുള്ള സുഹൃദ്‌ബന്ധത്തെ കുറിച്ച്‌ കോഹ്‌ലി പലപ്പോഴും പങ്കുവച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (17 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (40 minutes ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (1 hour ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (1 hour ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (2 hours ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (2 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (10 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (11 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (12 hours ago)

Malayali Vartha Recommends