Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര നേട്ടത്തിന് പിന്നാലെ വ്യക്തിഗത റെക്കോര്‍ഡിലും നേട്ടമുണ്ടാക്കി രാഹുലും കോഹ്‌ലിയും; ബോളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല

09 DECEMBER 2020 05:22 PM IST
മലയാളി വാര്‍ത്ത

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍ വ്യക്തിഗത റെക്കോര്‍ഡിലും നേട്ടമുണ്ടാക്കി. ബാറ്റിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുലും നായകന്‍ വിരാട് കോഹ്‌ലിയും ബാറ്റിങ് റാങ്കിങ്ങില്‍ മുന്നിലെത്തി. രാഹുല്‍ മൂന്നാം സ്ഥാനത്തും കോഹ്‌ലി എട്ടാം സ്ഥാനത്തുമാണ്. അതേസമയം ഓള്‍റൗണ്ടര്‍മാരുടെയും ബോളര്‍മാരുടെയും പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരം പോലുമില്ല.

ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഇംഗ്ലീഷ് താരം ഡേവിഡ് മാലന്‍ ആണ്. 915 പോയിന്റുകളുള്ള ഡേവിഡ് രണ്ടാം സ്ഥാനത്തുള്ള പാക് താരം ബാബര്‍ അസമിനേക്കാള്‍ ബഹുദൂരം മുന്നിലാണ്. 871 പോയിന്റുകളാണ് പാക്കിസ്ഥാന്‍ നായകന്റെ അക്കൗണ്ടിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള രാഹുലിന് 816 പോയിന്റും എട്ടാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിക്ക് 697 പോയിന്റുമുണ്ട്.

ബോളിങ്ങില്‍ അഫ്ഗാന്‍ താരം റഷിദ് ഖാന്‍ ആധിപത്യം തുടരുകയാണ്. 730 പോയിന്റുമായാണ് നിലവില്‍ അഫ്ഗാന്റെ റഷിദ് മുന്നില്‍ നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്റെ തന്നെ മുജീബ് ഉര്‍ റഹ്മാനാണ്. മൂന്നാം സ്ഥാനത്ത് ഇംഗ്ലീഷ് താരം ആദില്‍ റഷിദും നാലാം സ്ഥാനത്ത് ഓസ്ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാമ്ബയും നിലയുറപ്പിച്ചു.

ഓള്‍റൗണ്ടര്‍മാരിലും മുന്നില്‍ ഒരു അഫ്ഗാന്‍ താരമാണ്, മുഹമ്മദ് നബി. 294 പോയിന്റുള്ള നബി ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയപ്പോള്‍ രണ്ടം റാങ്കിങ്ങില്‍ ബംഗ്ലാദേശിന്റെ ഷക്കിബ് അല്‍ ഹസനാണ്. ഓസ്ട്രേലിയയുടെ ഗ്ലെന്‍ മാക്സ്‌വെല്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ടീമുകളില്‍ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ മൂന്നമതാണ്. നിലവില്‍ ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (13 minutes ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (36 minutes ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (56 minutes ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 hour ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (1 hour ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (1 hour ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (1 hour ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (2 hours ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (2 hours ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (2 hours ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (3 hours ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (10 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (11 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (12 hours ago)

Malayali Vartha Recommends