Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

നാണംകെട്ട് പാക്കിസ്ഥാൻ; പാകിസ്ഥാന് നല്‍കാന്‍ കഴിയാത്ത സുരക്ഷിതത്വം ഇന്ത്യക്ക് നല്‍കാന്‍ കഴിയുമെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഉസ്മാന്‍ ഖവാ‌ജ, എല്ലാം ഇന്ത്യയുടെ കയ്യിലാണെന്ന് പാകിസ്ഥാനില്‍ ജനിച്ച്‌ ഓസ്ട്രേലിയയില്‍ വളര്‍ന്ന ഖവാ‌ജയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക്കിസ്ഥാൻ

24 SEPTEMBER 2021 12:51 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ വിവാദങ്ങളാണ് നടക്കുന്നത്. പാകിസ്ഥാനിൽ നടക്കാനിരുന്ന പരമ്പരകളിൽ നിന്ന് സുരക്ഷാ കാരണങ്ങളാൽ ന്യൂസീലാൻഡും ഇംഗ്ലണ്ടും പിന്മാറിയതാണ് കാരണം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ പാകിസ്ഥാനിലോ ബംഗ്ളാദേശിലോ നടക്കുന്ന ക്രിക്കറ്റ് പരമ്പരകളില്‍ കളിക്കേണ്ട എന്ന തീരുമാനം എടുക്കാന്‍ വളരെ എളുപ്പമാണെങ്കിലും അത്തരമൊരു തീരുമാനം ഇന്ത്യയ്ക്കെതിരെ സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഉസ്മാന്‍ ഖവാ‌ജ രംഗത്ത് എത്തിയിരിക്കുകയാണ്.

അതോടപ്പം തന്നെ ഇന്ന് ലോക ക്രിക്കറ്റ് ഭരിക്കുന്നത് ഇന്ത്യയാണെന്നും പാകിസ്ഥാനിലെ പോലുള്ള സമാന അവസ്ഥ ഇന്ത്യയില്‍ ഉണ്ടായാലും പരമ്പരയില്‍ നിന്നും പിന്മാറുന്നതു പോലുള്ള നടപടികള്‍ സ്വീകരിക്കാന്‍ മറ്റ് രാജ്യങ്ങള്‍ മടിക്കുമെന്ന് ഖവാജ വ്യക്തമാക്കുകയുണ്ടായി. എല്ലാം തീരുമാനിക്കുന്നത് പണമാണെന്നും ഇന്ത്യക്ക് ഇന്ന് അതുള്ളതിനാല്‍ ബി സി സി ഐയെ പിണക്കാന്‍ മറ്റ് ബോര്‍ഡുകള്‍ തയ്യാറാകില്ലെന്ന് ഖവാജ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇതിനുപിന്നാലെ പാകിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ മറ്റ് രാഷ്ട്രങ്ങള്‍ വിസമ്മതിക്കുന്നതില്‍ ഇന്ത്യയ്ക്ക് വലിയൊരു പങ്കുണ്ടെന്നാണ് പാകിസ്ഥാന്‍ മുന്‍ താരങ്ങളുടെയടക്കം അഭിപ്രായം ഉയരുന്നത്. പാകിസ്ഥാനില്‍ നിന്ന് കഴിഞ്ഞയാഴ്ച ആരംഭിക്കേണ്ട പരമ്പരയില്‍ നിന്നും ന്യൂസിലാന്‍ഡ് ടീം പിന്മാറിയതും തൊട്ടുപിറകേ ഇംഗ്ളണ്ടിന്റെ പുരുഷ വനിതാ ടീമുകളുടെ പരമ്ബര റദ്ദ് ചെയ്തതും പാകിസ്ഥാന്‍ ക്രിക്കറ്റിനെ സാരമായി ബാധിച്ചിരുന്നു. മറുവശത്ത് ഇന്ത്യ നടത്തുന്ന ഐ പി എല്ലില്‍ കളിക്കാന്‍ ക്രിക്കറ്റര്‍മാര്‍ തയ്യാറാകുന്നതും പാകിസ്ഥാന്‍ ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു.

അതേസമയം പാകിസ്ഥാന് നല്‍കാന്‍ കഴിയാത്ത സുരക്ഷിതത്വം ഇന്ത്യക്ക് നല്‍കാന്‍ കഴിയുന്നുണ്ടെന്നും തുടര്‍ച്ചയായി ഇന്ത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ പാകിസ്ഥാനില്‍ ആരും കളിക്കാന്‍ തയ്യാറാകാത്തതിനുള്ള കാരണവും അതാണെന്ന് ഖവാജ വ്യക്തമാക്കുകയുണ്ടായി. പാകിസ്ഥാനില്‍ ജനിച്ച്‌ ഓസ്ട്രേലിയയില്‍ വളര്‍ന്ന കായികതാരമാണ് ഖവാജ.

 

ഖവാജയ്ക്ക് അഞ്ച് വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബം പാകിസ്ഥാനില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്. ആയതിനാൽ തന്നെ ഖവാജയുടെ പ്രസ്താവന ഏറെ അമ്പരപ്പോടെയാണ് ക്രിക്കറ്റ് ആരാധകർ കേട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 minutes ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (4 minutes ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (8 minutes ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (13 minutes ago)

എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്;  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 160 രൂപയുടെ വർദ്ധനവ്  (22 minutes ago)

ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (44 minutes ago)

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (1 hour ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (1 hour ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (1 hour ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (3 hours ago)

Malayali Vartha Recommends