ഐപിഎല്‍ .... ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും
ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. ദുബായിലാണ് മത്സരം. ഫൈനലില്‍ മൂന്നുതവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാം കിരീടം നേടാനുള്ള ഒരുക്കത്തിലാണ്.
അതേസമയം, രണ്ടു തവണ ചാമ്പ്യന്മാരായിട്ടുള്ള കൊല്‍ക്കത്തയ്ക്ക് മൂന്നാം കിരീടം നേടാനുള്ള അവസരമാണ്. മെഗാലേലത്തിനു മുന്‍പുള്ള ജേതാക്കളെ കണ്ടെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.
ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും വെങ്കിടേഷ് അയ്യറും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാല്‍ ചെന്നൈ വിയര്‍ക്കും. ഐപിഎല്‍ രണ്ടാം പാദത്തില്‍ മികച്ച ബാറ്റിങ് നിരയാണ് കൊല്‍ക്കത്തയുടെ കരുത്ത്.
മികച്ച ഫോമില്‍ എത്തിയ സുനില്‍ നരെയ്നും ഓയിന്‍ മോര്ഗന് എന്ന ക്യാപ്റ്റന്റെ തന്ത്രവും കൊല്‍ക്കത്തയ്ക്ക് കിരീട സാധ്യത ഏറെയാണ്. ഐപിഎല്‍ ആദ്യപകുതിയില്‍ നടന്ന മത്സരത്തില്‍ ഏഴാം സ്ഥാനത്തായിരുന്ന കൊല്‍ക്കത്ത യുഎഇയില്‍ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്.
https://www.facebook.com/Malayalivartha