ഐപിഎല്‍ അടുത്ത സീസണില്‍ കന്നിയങ്കത്തിന് ഇറങ്ങുന്ന അഹമ്മദാബാദിനെ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ നയിക്കും
ഐപിഎല്‍ അടുത്ത സീസണില്‍ കന്നിയങ്കത്തിന് ഇറങ്ങുന്ന അഹമ്മദാബാദിനെ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ നയിക്കും. മെഗാ ലേലത്തിന് മുന്നോടിയായി ഹാര്‍ദികിനെ അഹമ്മദാബാദ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു.
അഫ്ഗാനിസ്ഥാന് താരം റാഷിദ് ഖാനെയും ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിനെയും ലേലത്തിനു മുന്‍പ് തന്നെ അഹമ്മദാബാദ് പോക്കറ്റിലാക്കി. ടീം ഡയറക്ടര്‍ വിക്രം സോളങ്കിയാണ് ഇക്കാര്യം അറിയിച്ചത്.
15 കോടി രൂപയ്ക്കാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കിനെ അഹമ്മദാബാദ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹാര്‍ദിക്കിനെ കഴിഞ്ഞ സീസണു പിന്നാലെ ടീം റിലീസ് ചെയ്യുകയായിരുന്നു. ക്യാപ്റ്റനായി ഹാര്‍ദിക്കിന്റെയും അരങ്ങേറ്റമാണ്.
"
https://www.facebook.com/Malayalivartha