രോഹിത് ശര്‍മ ടീമില്‍ തിരികെയെത്തി; വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്ബരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.മൊഹമ്മദ് ഷാമി, ജസ്പ്രിത് ബുംറ എന്നിവരെ ഒഴിവാക്കി. പരിക്ക് മൂലം വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമില്‍ തിരികെയെത്തി.
പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്ന് രവീന്ദ്ര ജഡേജയക്ക് ടീമില്‍ ഇടംനേടാനായില്ല. ഹര്‍ദീക് പാണ്ഡ്യയും പരമ്ബരയിലില്ല. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്ബര ആരംഭിക്കുന്നത്. ഫെബ്രുവരി 16നാണ് ട്വന്റി20 ആരംഭിക്കുന്നത്.
ഏകദിന ടീം: രോഹിത് ശര്‍മ (c), കെ.എല്‍. രാഹുല്‍ (vc), ഋതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (wk), ദീപക് ചഹാര്‍, ഷാര്‍ദുല്‍ താക്കൂര്‍, യുസ്വെന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് , വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മൊഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാന്.
ഇന്ത്യന്‍ ട്വന്റി20 ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (vc), ഇഷാന് കിഷന്, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യ കുമാര്‍ യാദവ്, റിഷഭ് പന്ത് (WK), വെങ്കടേഷ് അയ്യര്‍, ദീപക് ചഹാര്‍, ഷാര്‍ദുല്‍ താക്കൂര്‍, രവി ബിഷ്ണോയ്, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹാല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മൊഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്, ഹര്‍ഷല്‍ പട്ടേല്‍
https://www.facebook.com/Malayalivartha