Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം

16 FEBRUARY 2022 11:06 PM IST
മലയാളി വാര്‍ത്ത

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം.158 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.നായകന്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഓഡന്‍ സ്മിത്ത് എറിഞ്ഞ നാലാമത്തെ ഓവറില്‍ രോഹിത് ശര്‍മ്മ 22 റണ്‍സ് അടിച്ചു. ആ ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 50 കടന്നു. റോസ്റ്റന്‍ ചെയ്‌സിനെ തൂക്കിയടിച്ച ശര്‍മ്മയെ ബൗണ്ടറിയില്‍ ഒറ്റക്കാലില്‍ നിന്ന പിടിച്ച്‌ ഓഡന്‍ കടം തീര്‍ത്തി. 19 റണ്‍സില്‍ 40 ആയിരുന്നു രോഹിത് ശര്‍മ്മയുടെ സംഭാവന. എട്ടാ ഓവറില്‍ ഇന്ത്യയുടെ ആദ്യവിക്കറ്റി വീണപ്പോള്‍ സ്‌ക്കോര്‍ 64. 12-ാം ഓവറില്‍ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. റോസ്റ്റന്‍ ചെയ്‌സിനെ പൊക്കിയടിച്ച ഇഷാന്‍ കിഷനെ ഫേബിന്‍ അലന്‍ പിടിച്ചു. 42 പന്തില്‍ 35 റണ്‍സ് എടുത്താണ് ഇഷാന്‍ മടങ്ങിയത്.

അടുത്ത ഓവറില്‍ വിരാട് കൊഹ്‌ലിയുടെ( 13 പന്തില്‍ 17)) വിക്കറ്റും നഷ്ടമായെങ്കിലും പകരം വന്ന സൂര്യകുമാര്‍ ആദ്യ രണ്ടു പന്തു ബൗണ്ടറി പായിച്ച്‌ ഇന്ത്യന്‍ സക്കോര്‍ 100 കടത്തി. ഷെല്‍ഡന്റെ പന്തില്‍ അലസമായി പന്തു വീശിയ ഋഷഭ് പന്ത് (8 പന്തില്‍8) സ്മിത്തിന്റെ കൈകളില്‍ ഒതുങ്ങി. പകരം എത്തിയ വെങ്കിടേഷ് അയ്യരും ആദ്യ പന്ത് ബൗണ്ടറി അടിച്ച്‌ തുടങ്ങി.

അഞ്ചാം വിക്കറ്റിലെ 48റണ്‍സിന്റെ സൂര്യകുമാര്‍- വെങ്കിടേഷ് അയ്യര്‍ സഖ്യം ഇന്ത്യന്‍ വിജയം അനായാസമാക്കി. 18 പന്തില്‍ 34 റണ്‍സ് എടുത്ത സൂര്യയായിരുന്നു കൂടുതല്‍ മിടുക്ക് കാട്ടിയത്. അയ്യര്‍ 13 പന്തില്‍24 റണ്‍സ് എടുത്തു

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. 43 പന്തില്‍ 61 റണ്‍സെടുത്ത നിക്കോളാസ് പുരാനാണ് വിന്‍ഡീസീന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രവി ബിഷ്‌ണോയിയും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.രവി ബിഷ്‌ണോയി നാലോവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത് ടി20 അരങ്ങേറ്റത്തിലെ ഇന്ത്യന്‍ ബൗളറുടെ മൂന്നാമത്തെ മികച്ച ബൗളിംഗ് പ്രകടനത്തിന് ഉടമയായി

ആദ്യ ഓവറില്‍ തന്നെ വിന്‍ഡിസി ആദ്യവിക്കറ്റ് നഷ്ടമായി. അഞ്ചാം പന്തില്‍ ഭുവനേശ്വര്‍ കുമാര്‍, ബ്രാണ്ടന്‍ കിംഗിനെ സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ചു.

യുസ്‌വേന്ദ്ര ചാഹല്‍ ആദ്യ പന്തില്‍ തന്നെ സിക്‌സിന് ശ്രമിച്ച പുരാനെ ബൗണ്ടറിയില്‍ ബിഷ്‌ണോയി കൈയിലൊതുക്കിയെങ്കിലും കാല്‍ ബൗണ്ടറി റോപ്പില്‍ തട്ടിയതിനാല്‍ സിക്‌സ് ആയി. ആ ഓവറിലെ അഞ്ചാം പന്തില്‍ കെയ്ല്‍ മയേഴ്‌സിനെ(24 പന്തില്‍ 31) വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റെടുത്ത് ബിഷ്‌ണോയി അരങ്ങേറ്റം ഗംഭീരമാക്കി. രണ്ടാം പന്തില്‍ റോസ്റ്റണ്‍ ചേസിനെ(4) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബിഷ്‌ണോയ്, അഞ്ചാം പന്തില്‍ റൊവ്മാന്‍ പവലിനെ(2) വെങ്കടേഷ് അയ്യരുടെ കൈകളിലെത്തിച്ചു. ദീപക് ചാഹറിനെതിരെ സിക്‌സടിച്ച്‌ തുടങ്ങിയ അക്കീല്‍ ഹൊസൈനെ(12 പന്തില്‍ 10) അതേ ഓവറില്‍ പുറത്താക്കി.

പുരാനും ക്യാപ്റ്റന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന് വിന്‍ഡീസിനെ പതിനാറാം ഓവറില്‍ 100 കടത്തി. പതിനാറാം ഓവറില്‍ 1085 എന്ന സ്‌കോറിലായിരുന്നു വിന്‍ഡീസിനെ അവസാന നാലോവറില്‍ 49 റണ്‍സടിച്ച്‌ പൊള്ളാര്‍ഡും പുരാനും ചേര്‍ന്ന് റണ്‍സില്‍ 157 എത്തിച്ചു. 45 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പുരാന്‍ 61 റണ്‍സുമായി ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ പുറത്തായപ്പോള്‍ അവസാന രണ്ടോവറില്‍ 22 റണ്‍സടിച്ച പൊള്ളാര്‍ഡ് 19 പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (3 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (4 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (4 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (4 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (4 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (5 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (5 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (11 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (11 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (11 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (11 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (12 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (12 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (12 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (12 hours ago)

Malayali Vartha Recommends