വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ... മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഏഷ്യ കപ്പിനും പിന്നാലെ ലോകകപ്പിനും തയ്യാറെടുക്കുന്ന ടീമിലെ പല താരങ്ങള്‍ക്കും നിര്‍ണായകം

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ... മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഏഷ്യ കപ്പിനും പിന്നാലെ ലോകകപ്പിനും തയ്യാറെടുക്കുന്ന ടീമിലെ പല താരങ്ങള്‍ക്കും നിര്‍ണായകംവെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ വ്യാഴാഴ്ച മുതല്‍ ഏകദിന പരമ്പരക്ക്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഏഷ്യ കപ്പിനും പിന്നാലെ ലോകകപ്പിനും തയ്യാറെടുക്കുന്ന ടീമിലെ പല താരങ്ങള്‍ക്കും നിര്‍ണായകമാണ്.
ബൗളര്‍മാരിലും മധ്യനിര ബാറ്റര്‍മാരിലും ലോകകപ്പിന് അവസരം കാത്തിരിക്കുന്നവര്‍ അകത്തും പുറത്തുമുള്ളതിനാല്‍ നിറംമങ്ങുന്നവര്‍ക്ക് രക്ഷയുണ്ടാവില്ല.
മധ്യനിര ബാറ്റര്‍മാരായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് മികവ് പുലര്‍ത്തിയേ മതിയാവൂ. ട്വന്റി 20യില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യക്ക് ഏകദിനത്തില്‍ പക്ഷേ, തിളങ്ങാനാവുന്നില്ല. ആസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ ആദ്യ പന്തില്‍ പുറത്തായി 'ഗോള്‍ഡന്‍ ഡക്ക് ഹാട്രിക്' എന്ന നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കിയിരുന്നു മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍.
വിക്കറ്റ് കീപ്പറുടെ ഗ്ലൗസിനായി ഇഷാന്‍ മത്സരിക്കുന്നത് മലയാളി താരം സഞ്ജുവിനോടാണ്. ടെസ്റ്റ് പരമ്പരയില്‍ വിക്കറ്റിനു പിറകിലും ബാറ്റുകൊണ്ടും മിന്നിയിരുന്നു ഇഷാന്‍.
ഏകദിനത്തില്‍ മികച്ച ശരാശരിയുള്ള ബാറ്ററാണ് സഞ്ജു. കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരുടെ അഭാവത്തില്‍ ലഭിക്കുന്ന അവസരം വിനിയോഗിക്കുകയാണ് സൂര്യക്കും സഞ്ജുവിനും ഇഷാനും മുന്നിലുള്ള വഴി. ഇവരെ മാറിമാറി പരീക്ഷിക്കാനായിരിക്കും ടീം മാനേജ്‌മെന്റിന്റെ ശ്രമം.ഓപണര്‍മാരായ ക്യാപ്റ്റന്‍ രോഹിതും ശുഭ്മന്‍ ഗില്ലും തുടരും.
വിരാട് കോഹ്ലി, ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരും സ്ഥാനം ഉറപ്പുള്ളവരാണ്. ബാറ്റര്‍മാരില്‍ ഋതുരാജ് ഗെയ്ക്വാദും പേസ് ബൗളിങ്ങിലേക്ക് ഉമ്രാന്‍ മാലിക്, ജയദേവ് ഉനദ്കട്, മുകേഷ് കുമാര്‍, ഓള്‍റൗണ്ടര്‍ കൂടിയായ ശാര്‍ദുല്‍ ഠാകുര്‍ എന്നിവരും സ്പിന്‍ ബൗളര്‍മാരായ യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും, ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും പരിഗണന തേടുന്നുണ്ട്. വിന്‍ഡീസിനെ സംബന്ധിച്ച് ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ ജയം അനിവാര്യം. ജൂലൈ 29നും ആഗസ്റ്റ് ഒന്നിനുമാണ് രണ്ടും മൂന്നും മത്സരങ്ങള്‍.
ടീം ഇവരില്‍നിന്ന്
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ശാര്‍ദുല്‍ ഠാകുര്‍, മുഹമ്മദ് സിറാജ്, അക്സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്കട്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.
വെസ്റ്റിന്‍ഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍, അലിക്ക് അത് നാസെ, യാനിക് കരിയ, കീസി കാര്‍ട്ടി, ഡൊമിനിക് ഡ്രേക്ക്‌സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, കെയ്ല്‍ മേയേഴ്‌സ്, ഗുഡകേഷ് മോട്ടി, ജയ്ഡന്‍ സീല്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ്, കെവിന്‍ സിന്‍ക്ലെയര്‍, ഒഷാനെ തോമസ്.
ഒക്ടോബറില്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന ലോകകപ്പിന് യോഗ്യത നേടാനാവാത്ത നിരാശയില്‍ ഇറങ്ങുന്ന വിന്‍ഡീസ് പുതിയ തുടക്കമായാണ് പരമ്പരയെ കാണുന്നത്.
https://www.facebook.com/Malayalivartha