വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം....

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 160 റണ്‍സെന്ന വിജയലക്ഷ്യം 17.5 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയും ചെയ്തു.
ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയിലെത്തി. ആദ്യ രണ്ട് മത്സരങ്ങളും വിന്‍ഡീസ് ജയിച്ചതിനാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം നിര്‍ണ്ണായകമായിരുന്നു.
സൂര്യകുമാര്‍ യാദവിന്റെയും തിലക് വര്‍മ്മയുടെയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി കിട്ടിയെങ്കിലും മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ - തിലക് വര്‍മ്മ സഖ്യം കളി വഴിതിരിച്ചു.
ഓപ്പണിങ് താരങ്ങളായ യശസ്വി ജയ്സ്വാള്‍ (1), ശുഭ്മാന്‍ ഗില്‍ (6) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ സൂര്യകുമാറും തിലക് വര്‍മ്മയും ക്രീസില്‍ ഒന്നിക്കുകയായിരുന്നു. 44 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ 10 ഫോറും നാല് സിക്സും സഹിതമാണ് 83 റണ്‍സെടുത്താണ് മടങ്ങിയത്. തിലകിനൊപ്പം 87 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് താരം മടങ്ങിയത്.
തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം തിലക് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 37 പന്തുകള്‍ നേരിട്ട തിലക് നാല് ഫോറും ഒരു സിക്സുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്നു.
"
https://www.facebook.com/Malayalivartha