റിക്കി പോണ്ടിംഗ് വിടവാങ്ങി, മനസ്സില്‍ അല്‌പം വേദനയോടെ...

ഏതൊരു സാഹചര്യത്തിലും ടീമിനെ ജയിപ്പിക്കാന്‍ കഴിവുള്ള അപൂര്‍വ്വം ക്യാപ്‌റ്റന്‍മാരില്‍ ഒരാളാണ് റിക്കി പോണ്ടിംഗ്. ടെസ്റ്റ് ക്രിക്കറ്റല്‍ ആസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരവും പോണ്ടിംഗ് തന്നെ. ആസ്‌ട്രലിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ ജേഴ്സിയണിഞ്ഞ താരമെന്ന റെക്കോഡിനൊപ്പവും പോണ്ടിംഗ് എത്തി. രണ്ട് തവണ ലോകകപ്പും രാജ്യത്തിന് നേടിക്കൊടുത്തു. മോശം ഫോം റിക്കിയെ കുറേനാളായി വേട്ടയാടുന്നുണ്ടായിരുന്നു. ഒരു തിരിച്ചു വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ റിക്കി വിടവാങ്ങുകയാണ് മനസ്സില്‍ അല്‌പം വേദനയോടെ...
https://www.facebook.com/Malayalivartha